gnn24x7

കശ്മീരില്‍ പുനസ്ഥാപിച്ച എസ്.എം.എസ് സര്‍വീസുകള്‍ പലതും പ്രവര്‍ത്തിക്കുന്നില്ല

0
249
gnn24x7

ശ്രീനഗര്‍: ഏറെ നാളുകളായി ഇന്റര്‍നെറ്റ് നിരോധനം തുടരുന്ന കശ്മീരില്‍ പുതുവര്‍ഷദിനത്തില്‍ മൊബൈല്‍ നെറ്റ് വര്‍ക്കുകള്‍ വഴിയുള്ള എസ്.എം.എസ് സര്‍വീസുകള്‍ പുനസ്ഥാപിച്ചിരുന്നു. നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ടവരെ ബന്ധപ്പെടാന്‍ സാധിക്കുമെന്ന് കരുതിയ പലര്‍ക്കും പക്ഷെ നിരാശപ്പെടേണ്ടി വന്നു. നിരവധി സാങ്കേതിക പ്രശ്‌നങ്ങളാണ് പുനസ്ഥാപിച്ച എസ്.എം.എസ് സര്‍വീസുകളിലുള്ളതെന്ന് പ്രദേശവാസികള്‍ പറയുന്നു.

എല്ലാ നെറ്റ് വര്‍ക്കുകളിലും എസ്.എം.എസ് സര്‍വീസ് ലഭ്യമാകുന്നില്ല എന്നതാണ് പ്രധാന പ്രശ്‌നം. ബി.എസ്.എന്‍.എല്‍ മാത്രമാണ് മിക്കവാറും പ്രദേശങ്ങളില്‍ ലഭ്യമാകുന്നത്. മറ്റ് സര്‍വീസുകള്‍ ചില പ്രദേശങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിച്ച് തുടങ്ങിയിരിക്കുന്നത്.

ബി.എസ്.എന്‍.എല്ലില്‍ നിന്നും മറ്റ് മൊബൈല്‍ നെറ്റ് വര്‍ക്കുകളിലേക്ക് എസ്.എം.എസ് അയക്കാനോ തിരിച്ച് സ്വീകിരിക്കാനോ കഴിയുന്നില്ലെന്ന് പ്രദേശവാസിയായ ഉമര്‍ ഭട്ട് ഇന്ത്യ ടുഡേയോട് പറഞ്ഞു. കശ്മീര്‍ താഴ്‌വരക്ക് പുറത്ത് താമസിക്കുന്നവരുമായി ബന്ധപ്പെടണമെങ്കിലും ഇതേ പ്രശ്‌നം നിലനില്‍ക്കുന്നതായും ഉമര്‍ ചൂണ്ടിക്കാണിക്കുന്നു.

വലിയ ആരവങ്ങളോടെയായിരുന്നു എസ്.എം.എസ് സര്‍വീസുകള്‍ പുനസ്ഥാപിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. പക്ഷെ എല്ലാ സര്‍വീസുകളിലും സേവനം അനുവദിക്കാതെ ഇത്തരത്തിലൊരു കാര്യം ചെയ്ത് ക്രൂരമായ തമാശ മാത്രമാണെന്നും പ്രദേശവാസിയായ മുഹമ്മദ് ഇഷ്തിയാഖ് പറഞ്ഞു.

നിരവധി തവണ ശ്രമിച്ച ശേഷമാണ് സന്ദേശങ്ങള്‍ അയക്കാനാകുന്നതെന്നും ആളുകള്‍ പരാതി അറിയിക്കുന്നുണ്ടെന്ന്.

ചില സാങ്കേതിക പ്രശ്‌നങ്ങളാണ് എല്ലാ സര്‍വീസുകളിലും ഇത്തരം ബുദ്ധിമുട്ടുകള്‍ കടന്നുവരാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ ചൂണ്ടി കാണിക്കുന്നത്. എല്ലാ സര്‍വീസുകളും സുഗമമായ പ്രവര്‍ത്തിക്കുമെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു ജനാധിപത്യ രാജ്യത്ത് ഏറ്റവും കൂടുതല്‍ കാലം ഇന്റര്‍നെറ്റ് നിരോധിച്ചത് കശ്മീരിലാണ്.കശ്മീരിന്റെ പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്ത കളഞ്ഞ ശേഷം സുരക്ഷാ കാരണങ്ങള്‍ പറഞ്ഞായിരുന്നു ഇന്റര്‍നെറ്റ് മൊബൈല്‍ സര്‍വീസുകള്‍ റദ്ദ് ചെയ്തത്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്ന് പല തവണ ആവര്‍ത്തിക്കുമ്പോഴും നിരോധനം എടുത്തുകളയാനോ വീട്ടുതടങ്കലിലാക്കിയ നേതാക്കളെ വിട്ടയക്കാനോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here