രാജ്യത്ത് 70 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും വരുമാനം പരിഗണിക്കാതെ ആയുഷ്മാന്‍ ഭാരത് പദ്ധതിവഴി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നല്‍കുന്നതിന് കേന്ദ്രമന്ത്രിസഭ അനുമതി നൽകി. 5 ലക്ഷം രൂപയുടെ വരെ ആശുപത്രി ചികിത്സയ്ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. ആറ് കോടി മുതിര്‍ന്ന പൗരര്‍ക്ക് ഗുണംലഭിക്കുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. യോഗ്യരായവര്‍ക്ക് പുതിയ കാര്‍ഡ് നല്‍കും. മറ്റ് പൊതു ആരോഗ്യ ഇന്‍ഷുറന്‍സ് സ്‌കീമുകളുടെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്ക് അതിൽ തുടരുകയോ അല്ലെങ്കില്‍ ആയുഷ്മാന്‍ ഭാരത് തെരഞ്ഞെടുക്കുകയോ ചെയ്യാം.

സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി, എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷുറന്‍സ് എന്നിവ ഉള്ളവര്‍ക്കും പുതിയ പദ്ധതിയില്‍ ചേരാം. കേന്ദ്ര സർക്കാർ മുന്നോട്ടുവെച്ച പുതിയ പദ്ധതി ഇന്ത്യയിലെ 4.5 കോടി കുടുംബങ്ങൾക്ക് പ്രയോജനം ചെയ്യുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞു. പുതിയ ആരോഗ്യ ഇൻഷുറൻസ് അനുസരിച്ച്, 70 വയസും അതിൽ കൂടുതലുമുള്ള മുതിർന്ന പൗരന്മാർക്ക് ആയുഷ്‌മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കീഴിൽ ആരോഗ്യ സുരക്ഷക്കായി ഒരു പ്രത്യേക കാർഡ് ലഭിക്കും.

ആയുഷ്‌മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് കിഴിൽ 7.37 കോടി ആശുപത്രി പ്രവേശനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 49 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണെന്നും കേന്ദ്ര സർക്കാർ പറയുന്നു. നിലവിലെ കണക്കുകൾ അനുസരിച്ച്, ആരോഗ്യ യോജനയിലൂടെ ഒരു ലക്ഷം കോടി രൂപയിലധികം പൊതുജനങ്ങൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് പ്രതിവർഷം അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് നൽകുന്ന പദ്ധതിയാണ് ഇത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb





































