എഐസിസി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂർ.പ്രവർത്തകരുടെ അഭ്യർത്ഥന കണക്കിലെടുത്താണ് മത്സരിക്കാൻ തയാറായതെന്ന് ശശി തരൂർ പറഞ്ഞു. കേരളത്തിൽ ചിലരുടെ പിന്തുണയുണ്ട്, ചിലർ പിന്തുണക്കുന്നില്ലെന്നും തരൂർ വ്യക്തമാക്കി.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള തീരുമാനത്തിലുറച്ച് ശശി തരൂർ എംപി. വെള്ളിയാഴ്ച പ്രതിക നൽകും. രാജ്യത്തെ ഭൂരിപക്ഷം സംസ്ഥാനങ്ങളിലും തനിക്ക് പിന്തുണയുണ്ടെന്ന് തരൂർ പറഞ്ഞു. കേരളത്തിലും പിന്തുണയുണ്ട്. പ്രതിക നൽകിക്കഴിഞ്ഞാൽ പിന്തുണയ്ക്കുന്നവരുടെ എണ്ണവും കൂടുമെന്ന് പാലക്കാട്ട് രാഹുൽ ഗാന്ധിയുമായി ചർച്ച നടത്തിയശേഷം ശശി തരൂർ പറഞ്ഞു.
രാജസ്ഥാനിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല. ഗാന്ധി കുടുംബത്തിലെ മൂന്ന് നേതാക്കളും മത്സരിക്കുന്നതിൽ ഒരു പ്രശ്നവുമില്ലെന്ന് തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാർഥികളെന്ന് അവർ വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 30ന്ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.