ന്യൂഡല്‍ഹി: ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന 300ഓളം വരുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളെ പ്രത്യേക നിരീക്ഷണ സംവിധാനത്തില്‍ പ്രവേശിപ്പിക്കും. ഇതിനായി ഹരിയാനയിലെ മനേസറില്‍ പ്രത്യേക സംവിധാനങ്ങള്‍ ഇതിനോടകം സജ്ജമാക്കിക്കഴിഞ്ഞു.
ആവശ്യമെങ്കില്‍ വിദ്യാര്‍ഥികള്‍ ഒരാഴ്ചയിലേറെ മെഡിക്കല്‍ സംഘത്തിന്റെസ പ്രത്യേക നിരീക്ഷണത്തിലായിരിക്കുമന്നാണ് വിവരം. രണ്ട് സ്റ്റെപ്പുകളായാണ് പരിശോധനകള്‍ നടക്കുക. വിദ്യാര്‍ഥികള്‍ വിമാനത്താവളത്തിലെത്തുമ്പോള്‍ തന്നെ ഇവരെ പരിശോധനയ്ക്ക് വിധേയരാക്കും.
അതിനു ശേഷമാകും പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന വാര്‍ഡുകളിലേക്ക് ഇവരെ മാറ്റുക. ആര്‍ക്കെങ്കിലും വൈറസ് ബാധയുണ്ടെന്ന് സംശയം തോന്നിയാല്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ പ്രത്യേകം തയാറാക്കിയിരിക്കുന്ന ഐസൊലേഷന്‍ വാര്‍ഡിലേക്ക് അവരെ മാറ്റും.