gnn24x7

ഗ്രാമങ്ങളിലെ കുളങ്ങളും മറ്റു പ്രകൃതി സമ്പത്തുകളും കോര്‍പ്പറേറ്റുകള്‍ക്ക് നല്‍കരുതെന്ന് സുപ്രീംകോടതി

0
247
gnn24x7

ന്യൂദല്‍ഹി: ഗ്രാമങ്ങളിലെ കുളങ്ങളും മറ്റു പ്രകൃതി സമ്പത്തുകളും കോര്‍പ്പറേറ്റുകള്‍ക്ക് വിട്ട് നല്‍കാന്‍ സര്‍ക്കാരിന് യാതൊരു അധികാരവുമില്ലെന്ന് സുപ്രീം കോടതി. ഇത്തരം പ്രകൃതി സമ്പത്തുകളുടെ പൂര്‍ണാധികാരം ഗ്രാമവാസികള്‍ക്കാണെന്നും രാജ്യത്ത് ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഇവ സംരക്ഷിക്കുകയാണ് വേണ്ടതെന്നും കോടതി വിലയിരുത്തി.
ഗ്രാമങ്ങളിലെ ഇത്തരം പ്രകൃതി സമ്പത്തുകളുടെ സംരക്ഷണം ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പു നല്‍കുന്ന അടിസ്ഥാനപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലെ പ്രധാന ഘടകമാണ്.

ഗ്രാമവാസികളുടെ ജീവിതത്തിലെ അവിഭാജ്യ ഘടമാണ് ഇത്തരം പൊതു സമ്പത്തുകള്‍. ജസ്റ്റിസ് അരുണ്‍ മിശ്ര, സൂര്യകാന്ത്, എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

ഗ്രാമങ്ങളിലെ കുളങ്ങള്‍ നികത്തി പകരം വെള്ളം നല്‍കാനുള്ള സൗകര്യം നല്‍കുന്നത് യാന്ത്രികമായ പ്രകൃതി സംരക്ഷണമാണ്.
ഇത്തരം പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കാനുള്ള നടപടികള്‍ പേപ്പറുകളില്‍ മാത്രം ഒതുങ്ങുകയാണെന്നും ഇന്ത്യക്ക് സ്വാതന്ത്രം ലഭിച്ച ശേഷം ഇത്തരം നിരവധി സ്ഥലങ്ങള്‍ പ്രബല ശക്തികള്‍ കൈക്കാലാക്കിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.

ദല്‍ഹിയിലെ സൈനി വില്ലേജിലെ കുളം നൊയ്ഡ ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റിന് വിട്ടു നല്‍കുന്നതിനെതിരെ അഭിഭാഷകനും ആക്ടിവിസ്റ്റുമായ ജിതേന്ദ്ര സിംഗ് നല്‍കിയ ഹരജിലാണ് കോടതി ഉത്തരവ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here