ദുബായ്: ചികിത്സാപിഴവു മൂലം മലയാളി യുവാവ് മരിച്ച കേസില്‍ പലിശയടക്കം 10.5 ലക്ഷം ദിര്‍ഹം (ഏകദേശം 2 കോടി രൂപ) നഷ്ടപരിഹാരം നല്‍കാന്‍ അജ്മാന്‍ കോടതിയുടെ വിധി. മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അലോഷ്യസ് മെന്‍ഡസ് (40) മരിച്ച കേസിലാണ് കോടതി വിധി.
നെഞ്ചുവേദനയെ തുടര്‍ന്ന് അലോഷ്യസ്അജ്മാനിലെ ആശുപത്രിയില്‍ ചികിത്സ തേടി. എന്നാൽ മരുന്ന് വാങ്ങി വീട്ടിലെത്തി നാല് മണിക്കൂറിനു ശേഷം കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്തുള്ള മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. ഹൃദയാഘാതമാണു മരണകാരണമെന്നായിരുന്നു മെഡിക്കല്‍ റിപ്പോര്‍ട്ട്.
ആദ്യം ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടറുടെയും ആശുപത്രിയുടെയും വീഴ്ചകള്‍ സ്ഥിരീകരിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി വിധി.