കൊൽക്കത്ത: കുരങ്ങുപനിക്ക് സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ച യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ യൂറോപ്പിൽ നിന്നും മടങ്ങിയെത്തിയ കൊൽക്കത്ത സ്വദേശിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.കടുത്ത പനിയും ദേഹമാസകലം കുമിളകളും പ്രത്യക്ഷപ്പെട്ടതോടെയാണ് കുരുങ്ങുപനിയാണെന്ന സംശയം വർദ്ധിച്ചത്. ഇയാളുടെ സാമ്പിളുകൾ പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റിയൂട്ട് ഒഫ് വൈറോളയിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗിയുമായി സമ്പർക്കം പുലർത്തിയവരെയും നിരീക്ഷിക്കുകയാണ്.
അതേസമയം, ലോകത്ത് കുരങ്ങുപനി ബാധിതരുടെ എണ്ണത്തിൽ പ്രതിവാരം 75 ശതമാനത്തിലധികം വർദ്ധനവ് ഉണ്ടായതായി ലോകരോഗ്യ സംഘടന സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഉത്ഭവിച്ച കുരുങ്ങുപനി ഇതിനോടകം വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യൂറോപ്പിലും ആഫ്രിക്കയിലുമാണ് ഏറ്റവുമധികം കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നത്.
കുരങ്ങുകൾ അടക്കമുള്ല മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നതാണ് മങ്കിപോക്സ് പനി. ചിക്കൻ പോക്സ് രോഗത്തിലെന്ന പോലെ പനിയും ദേഹം മുഴുവൻ ചെറിയ കുമിളകളും നിറയുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം. 59 രാജ്യങ്ങളിലായി 6,027 കുരങ്ങുപനി കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ലത്.രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീരസ്രവങ്ങൾ എന്നിവ വഴി നേരിട്ടുള സമ്പർക്കത്തിലൂടെ മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് കുരങ്ങുപനി പകരാം.









































