ഗുജറാത്ത്: സൂറത്ത് ട്രാഫിക് പോലീസിന് ബൈക്കുകള്‍ സമ്മാനിച്ച് സുസുക്കി മോട്ടോര്‍ സൈക്കിള്‍ രംഗത്ത്. അഞ്ചു ബൈക്കുകളാണ് സുസുക്കി ട്രാഫിക് പൊലീസിനായി കൈമാറിയത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് കമ്പനി മോട്ടോര്‍സൈക്കിള്‍ നല്‍കിയത്.അടുത്തിടെ പുറത്തിറക്കിയ ജിക്സര്‍ 250 എന്ന ബൈക്കുകളാണ് പൊലീസിന് നല്‍കിയത്.
എന്നാല്‍ പൊലീസിന്‍റെ ആവശ്യങ്ങള്‍ പരിഗണിച്ച് വാഹനത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.സുസുക്കി മോട്ടോര്‍ സൈക്കിള്‍ അധികൃതരില്‍ നിന്നും സൂറത്ത് പൊലീസ് കമ്മീഷണര്‍ ആര്‍.ബി ബ്രഹ്മഭട്ടാണ് ബൈക്കുകളുടെ താക്കോല്‍ ഏറ്റുവാങ്ങിയത്. ചുവപ്പ്, നീല നിറങ്ങളിലുള്ള ബീക്കണ്‍ ലൈറ്റുകളും സൈഡ് ബോക്സുകളും വിന്‍ഡ് ഷീല്‍ഡ് തുടങ്ങിയവയും വാഹനത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്.