പെട്രോളിനും ഡീസലിനും കാർഷിക അടിസ്ഥാന സൗകര്യ സെസ് ഏർപ്പെടുത്തി. ഇതോടെ പെട്രോളിന് 2.50 രൂപയും, ഡീസലിന് 4 രൂപയും ഈടാക്കും. കൂടാതെ മദ്യത്തിനും പാം ഓയിൽ, സൺഫ്ളവർ ഓയിൽ എന്നിവയ്ക്കും സെസ് ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രവാസികളെ ഇരട്ട നികുതിയിൽ നിന്ന് ഒഴിവാക്കി. സ്റ്റാർട്ടപ്പുകളെ നികുതിയിൽ നിന്ന് ഒരു വർഷത്തേക്ക് കൂടി ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് ദേശീയപാത വികസനത്തിനായി 65,000 കോടി രൂപ അനുവദിച്ചു. കൊച്ചി മെട്രോയുടെ 11.5 കിലോമീറ്റർ ദൂരം വരുന്ന രണ്ടാം ഘട്ടത്തിനായി 1967.05 കോടി രൂപ ധനമന്ത്രി അനുവദിച്ചത്. കലൂർ രാജ്യാന്തര സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയാണ് രണ്ടാം ഘട്ടം നിർമാണം.
ചെലവ് കുറഞ്ഞ വീട് നിർമിക്കുന്നവർക്ക് നികുതിയിളവ്, മാർച്ച് 2022 ന് അകം പാർപ്പിട ലോൺ എടുക്കുന്നവർക്ക് ലോൺ പലിശയിൽ 1.5 ലക്ഷം രൂപ വരെ ഇളവ് നൽകുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.






































