gnn24x7

ലിവിംഗ് ടുഗെദര്‍ ബന്ധം അംഗീകരിക്കാനാവില്ല പക്ഷെ അവർക്ക് സംരക്ഷണം നല്‍കണമെന്നു ഹൈക്കോടതി

0
614
gnn24x7

ചണ്ഡീഗഡ്: ലിവിംഗ് ടുഗെദര്‍ ബന്ധം അംഗീകരിക്കാനാവില്ല പക്ഷെ അവർക്ക് സംരക്ഷണം നല്‍കണമെന്നു പൊലീസിന് നിര്‍ദേശം നല്‍കി പഞ്ചാബ് – ഹരിയാന ഹൈക്കോടതി. ബന്ധുക്കളില്‍ നിന്നും ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടു പഞ്ചാബിലെ ബതിന്ദയിൽ നിന്നുള്ള 17 വയസുകാരിയും 20 വയസുകാരനും നൽകിയ അപേക്ഷയെ തുടർന്നാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്.

2016 ൽ യുവതി വിവാഹിതയായി, അത് ഇപ്പോഴും നിലനിൽക്കുന്നുണ്ട്, എന്നാൽ 2020 മുതൽ അവിവാഹിതയായ പങ്കാളിക്കൊപ്പം താമസിക്കുന്നു. കമിതാക്കളിലെ സ്ത്രീയുടെ ഭര്‍ത്താവില്‍ നിന്നുമാണു ഇവർക്ക് ജീവനും സ്വത്തിനുമെതിരെ ഭീഷണിയുയരുന്നത്. അതേസമയം സംരക്ഷണം നല്‍കാനുള്ള ഉത്തരവ് പരാതിക്കാരുടെ ബന്ധത്തെ അംഗീകരിക്കുന്നതിന്റെ ഭാഗമായി കണക്കാകാനാകില്ലെന്ന് ജസ്റ്റിസ് വിവേക് പുരി വ്യക്തമാക്കി.

gnn24x7