ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗബാധയുടെ പ്രതിദിന കണക്കുകൾ ഏറ്റവും ഉയർന്ന നിലയിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ 3,32,730 കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മഹാരാഷ്ട്രയിൽ തന്നെയാണ് ഇപ്പോഴും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,62,63,695 ആയി ഉയർന്നിരിക്കുകയാണ്. അതേസമയം ഇന്ത്യയിലെ വിവിധ ആശുപത്രികളിൽ വൻ ഓക്സിജൻ ക്ഷാമമാണ് ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നത്. ഡൽഹിയിലെ ഗംഗാറാം ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് 25 പേരാണ്. 60തോളം രോഗികളുടെ നില ഗുരുതരമെന്നാണ് റിപ്പോർട്ട്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കണക്ക് 2,97,430 ആയിരുന്നു. എന്നാൽ രാജ്യത്ത് കഴിഞ്ഞ 2 ദിവസങ്ങളായി 3 ലക്ഷത്തിലധികം പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.







































