gnn24x7

ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയിലെ രാമജന്മഭൂമി സന്ദര്‍ശിക്കും

0
238
gnn24x7

ലക്‌നൗ: രാമജന്മഭൂമി ട്രസ്റ്റില്‍ പ്രാതിനിധ്യം വേണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇന്ന് അയോധ്യയിലെ രാമജന്മഭൂമി സന്ദര്‍ശിക്കും. രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവര്‍ത്തനങ്ങളിള്‍ ബാല്‍ താക്കറെ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ട്രസ്റ്റില്‍ പ്രാതിനിധ്യം വേണമെന്ന് ശിവസേന ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ പ്രേരിതമായി ഒന്നുമില്ലെന്നും ശിവസേന സര്‍ക്കാര്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയതിന്റെ ഭാഗമായാണ് ഉദ്ധവ് താക്കറെ അയോധ്യ സന്ദര്‍ശിക്കുന്നതെന്നും ശിവസേന നേതാവ് സഞ്ജയ് റൗത്ത് പ്രതികരിച്ചു.

അതേസമയം സഖ്യസര്‍ക്കാരിന്റെ ഭാഗമായ ശിവസേന ഹിന്ദുത്വ അജണ്ട ഉപേക്ഷിക്കില്ലെന്നതിന്റെ സൂചനയാണ് ഉദ്ധവ് താക്കറെയുടെ രാം ജന്മഭൂമി സന്ദര്‍ശനം വ്യക്തമാക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു.

എന്‍.സി.പി.യും കോണ്‍ഗ്രസും, ശിവസേനയും അടങ്ങിയതാണ് മഹാരാഷ്ട്രയിലെ സഖ്യസര്‍ക്കാര്‍. ബി.ജെ.പിയുമായി മുഖ്യമന്ത്രി പദവിയില്‍ ധാരണയില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ശിവസേന എന്‍.സി.പിയുടേയും കോണ്‍ഗ്രസിന്റെയും കൂട്ട് പിടിച്ച് സര്‍ക്കാര്‍ രൂപീകരിച്ചത്.

രാംജന്മഭൂമി സന്ദര്‍ശിക്കുന്നതിന് മുന്‍പ് ഉദ്ധവ് താക്കറെ മാധ്യമങ്ങളെ കാണുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി ശിവസേന പ്രവര്‍ത്തകരും നേതാക്കളും അയോധ്യയിലെത്തിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here