gnn24x7

കാണ്‍പൂരില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ മാഫിയാ തലവന്‍ വികാസ് ദുബൈയ്ക്കായി പോലീസ് തിരച്ചില്‍

0
147
gnn24x7

കാണ്‍പൂര്‍: കാണ്‍പൂരില്‍ എട്ട് പോലീസുകാരെ കൊലപ്പെടുത്തിയ മാഫിയാ തലവന്‍ വികാസ് ദുബൈയ്ക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.

ദുബൈ നേപ്പാളിലേക്ക് കടക്കുന്നതിനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്,

അതിര്‍ത്തി ഗ്രാമങ്ങളില്‍ പോലീസ് തിരച്ചില്‍ നടത്തുകയാണ്, അതിര്‍ത്തിയില്‍ പലയിടത്തും ഇയ്യാളുടെ ഫോട്ടോ പതിച്ച പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്.

വികാസ് ദുബൈയെ അറെസ്റ്റ്‌ ചെയ്യുന്നതിനായി രാജ്യമാകെ വലവിരിച്ച് ഉത്തര്‍പ്രദേശ് പോലീസ് അന്വേഷണം നടത്തുകയാണ്.

ഇയാളെ കണ്ടെത്താന്‍  സഹായിക്കുന്നവര്‍ക്ക്‌ പ്രഖ്യാപിച്ച പാരിതോഷികം ഒരു ലക്ഷം രൂപയാക്കിയിട്ടുണ്ട്.

വികാസ് ദുബൈയെ പിടികൂടുന്നതിനായി 25 അംഗ സംഘത്തിനാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപം നല്‍കിയത്.

ഇവര്‍ ഉത്തര്‍പ്രദേശിലെ വിവിധ ജില്ലകളിലും അയല്‍ സംസ്ഥാനങ്ങളിലുമായി ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതിനിടെ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാന്‍ ദുബൈ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെത്തി,ഇയാളുടെ കൂട്ടാളി ദയാ ശങ്കര്‍ അഗ്നിഹോത്രിയെ പിടികൂടുന്നതിനും പോലീസിന് കഴിഞ്ഞു. എട്ടുമുട്ടലിലൂടെയാണ് പോലീസ് ഇയ്യാളെ കീഴടക്കിയത്. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊടും ക്രിമിനലായ ദുബൈക്കെതിരെ അറുപതോളം കേസുകളാണ് പല പോലീസ് സ്റ്റേഷനുകളിലായി ഉള്ളത്.

കഴിഞ്ഞ ദിവസം ഈ കൊടും ക്രിമിനലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ പോലീസ് വീട് ഇടിച്ച് നിരത്തുകയും ചെയ്തു.

നേരത്തെ തന്നെ ഇയാള്‍ വീട് നിയമം ലംഘിച്ച് കൊണ്ട് പണിഞ്ഞതാണ് എന്ന ആക്ഷേപം നിലനിന്നിരുന്നു.വ്യാഴാഴ്ച രാത്രിയുണ്ടായ ഏറ്റുമുട്ടലില്‍ ഡിഎസ്പി അടക്കം എട്ട് പോലീസുകാരാണ് കൊല്ലപെട്ടത്‌, ഇയ്യാളെ പിടികൂടുന്നതിനായി ഉത്തര്‍ പ്രദേശ്‌ പോലീസ് സംസ്ഥാനത്ത് വ്യാപക തിരച്ചിലാണ് നടത്തുന്നത്, നേപ്പാള്‍ അതിര്‍ത്തി അന്തര്‍ സംസ്ഥാന അതിര്‍ത്തികള്‍ എന്നിവിടങ്ങളിലെല്ലാം പോലീസ് കര്‍ശന പരിശോധനയാണ് നടത്തുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here