gnn24x7

കെപിസിസി മുൻ അധ്യക്ഷന്‍ വിഎം സുധീരന് കൊവിഡ്-19 സ്ഥിരീകരിച്ചു

0
304
gnn24x7

തിരുവനന്തപുരം: കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡൻ്റുമായ വിഎം സുധീരന് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയുമായി സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയുകയായിരുന്നു അദ്ദേഹം.

കെപിസിസി രാഷ്‌ട്രീയകാര്യ സമിതി യോഗത്തിന് ശേഷമാണ് തിരുവഞ്ചൂർ രാധാകൃഷ്‌ണന് കൊവിഡ് സ്ഥിരീകരിച്ചത്. യോഗങ്ങളിൽ തിരുവഞ്ചൂരിന് ഒപ്പമുണ്ടായിരുന്നതിനാൽ താൻ നിരീക്ഷണത്തിൽ പോകുകയാണെന്ന് സുധീരൻ പറഞ്ഞിരുന്നു. തുടർന്ന് കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

gnn24x7