gnn24x7

ഇന്ത്യയുമായി സഹകരിക്കാൻ ആഗ്രഹമുണ്ട്; മോദിക്ക് കത്തയച്ച് ഇമ്രാൻ ഖാൻ

0
365
gnn24x7

ഇന്ത്യ – പാകിസ്ഥാന്‍ ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രംഗത്ത്. ഇരുരാജ്യങ്ങൾക്കുമിടയിലെ വിഷയങ്ങളെല്ലാം പരിഹരിക്കാൻ താത്പര്യമുണ്ടെന്ന് അറിയിച്ചു ഇമ്രാൻഖാൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.

പാക് ദേശീയ ദിനത്തിൽ ആശംസകളറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇമ്രാൻ ഖാന് കത്തയച്ചിരുന്നു. അതിന് ഇമ്രാൻ ഖാൻ മറുപടി നൽകിയ കത്തിലാണ് ജമ്മു കശ്മീർ അടക്കമുള്ള വിഷയങ്ങൾ പ്രത്യേകം പരാമർശിച്ചിരിക്കുന്നത്.

ഇന്ത്യ ഉൾപ്പെടെ മറ്റ് അയൽ രാജ്യങ്ങളുമായി സഹകരണത്തോടെ പ്രവർത്തിക്കാൻ പാക്കിസ്ഥാനിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെന്നും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലൂടെ ദക്ഷിണേഷ്യയിലെ സമാധാനവും സ്ഥിരതയും നിലനിർത്താൻ സാധിക്കുമെന്നും ഇമ്രാൻ ഖാൻ കത്തിൽ പറയുന്നുണ്ട്.

gnn24x7