gnn24x7

കൊറോണ വൈറസ് പാൻഡെമിക്കിനെതിരെ പോരാടുന്ന മുൻ‌നിര തൊഴിലാളികൾക്ക് ബോ​ണ​സ്​ ന​ല്‍​കാനൊരുങ്ങി കു​വൈ​ത്ത് സര്‍ക്കാര്‍

0
219
gnn24x7

കൊറോണ വൈറസ് പാൻഡെമിക്കിനെതിരെ പോരാടുന്ന കുവൈത്തിലെ മുൻ‌നിര തൊഴിലാളികൾക്ക് ബോ​ണ​സ്​ ന​ല്‍​കാനൊരുങ്ങി കു​വൈ​ത്ത് സര്‍ക്കാര്‍. 600 ദ​ശ​ല​ക്ഷം ദീ​നാ​ര്‍ സര്‍ക്കാര്‍ വ​ക​യി​രു​ത്തും വിദേശകാര്യ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെയ്ഖ് ഡോ. അഹ്മദ് നാസർ അൽ സബ അറിയിച്ചു. ഇതിനായി പ്ര​ത്യേ​ക നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്തുമെന്നുമാണ് റിപ്പോര്‍ട്ട്.

ആഗോള പാൻഡെമിക് ആരംഭിച്ചതിനുശേഷം കുവൈത്തിൽ കോവിഡ് -19 കേസുകൾ 229,550 ആണ്. ആരോഗ്യവകുപ്പ് മന്ത്രി ഷെയ്ഖ് ഡോ. ബാസൽ അൽ സബ തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞു. ആകെ കോവിഡ് ബാധിതരില്‍ 93.25% പേരും രോഗമുക്തരായി. 14,263 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.39 ശതമാനമാണ് .

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here