gnn24x7

ഉംപൂണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

0
185
gnn24x7

കൊല്‍ക്കത്ത: ഉംപൂണ്‍ ചുഴലിക്കാറ്റ് നാശം വിതച്ച പശ്ചിമബംഗാളിന് 1000 കോടി രൂപയുടെ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുരന്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഉംപുണ്‍ ചുഴലിക്കൊടുങ്കാറ്റ് ഉണ്ടാക്കിയ നാശനഷ്ടങ്ങള്‍ വിലയിരുത്തന്നതിനായി ഹെലികോപ്റ്ററില്‍ നിരീക്ഷണം നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തവേയാണ് ചുഴലിക്കാറ്റ് സംസ്ഥാനത്ത് നാശം വിതയ്ക്കുന്നത്. സാമൂഹ്യ അകലം പാലിക്കേണ്ട അവസരത്തില്‍ തന്നെ നിരവധി പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടതായി വന്നു. വലിയ വെല്ലുവിളി നേരിടുന്ന ഈ അവസരത്തിലും മമതാ ബാനര്‍ജി മികച്ച രീതിയില്‍ തന്നെ സംസ്ഥാനത്തെ മുന്നോട്ടു നയിച്ചു. ദുരന്തത്തെ ശക്തമായി നേരിട്ടു. ഈ വിഷമ ഘട്ടത്തില്‍ കേന്ദ്രം ബംഗാളിനൊമൊപ്പമുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ഉംപുണ്‍ വലിയ ആഘാതമാണ് ബംഗാളിന് ഏല്‍പ്പിച്ചത്. സംസ്ഥാനത്തിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്ര സംഘത്തെ അയക്കും. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപ സഹായ ധനവും നല്‍കുമെന്നും മോദി പറഞ്ഞു

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയോടൊപ്പമാണ് പ്രധാനമന്ത്രി ദുരന്ത ബാധിത മേഖലകളില്‍ ആകാശ നിരീക്ഷണം നടത്തിയത്.

ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ 80 പേരും ഒഡീഷയില്‍ രണ്ട് പേരുമാണ് മരിച്ചത്. ഇത് വലിയ ദുരന്തമാണെന്നും ആറ് ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നെന്നും മമതാ ബാനര്‍ജി പറഞ്ഞിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here