gnn24x7

നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് നരേന്ദ്രമോദി

0
767
gnn24x7

ന്യൂദല്‍ഹി: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് നരേന്ദ്രമോദി. തെരഞ്ഞെടുപ്പ് വിജയത്തിന് ജോ ബൈഡനെയും നിയുക്ത വൈസ് പ്രസിഡന്റ് കമലഹാരിസിനെയും അഭിനന്ദിച്ച പ്രധാനമന്ത്രി, അമേരിക്കയുമായുള്ള പങ്കാളിത്തം ഇന്ത്യ തുടരുമെന്നും അറിയിച്ചു. മോദി തന്നെയാണ് ജോ ബൈഡനുമായി ചര്‍ച്ച നടത്തിയ സംഭവം ട്വിറ്ററിലൂടെ അറിയിച്ചത്.

ചർച്ചയിൽ കൊവിഡ് വ്യാപനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ജോ ബൈഡന് മോദി ഉറപ്പുനല്‍കി. വൈസ് പ്രസിഡന്റ് കമലഹാരിസിന്റെ വിജയം ഇന്ത്യന്‍-അമേരിക്കന്‍ സമൂഹത്തിന് അഭിമാനകരമാണെന്നും മോദി പറഞ്ഞു.

ജോ ബൈഡൻ ഒബാമയുടെ വൈസ് പ്രസിഡന്റായിരുന്ന സമയത്താണ് 2014ൽ ജോ ബൈഡനുമായി മോദി അവസാനം കൂടിക്കാഴ്ച നടത്തിയത്.

gnn24x7