gnn24x7

ജനുവരിയില്‍ കോവിഡ് വാക്‌സിനേഷന്‍ രാജ്യവ്യാപകമായി വിതരണം ചെയ്യുമെന്ന് ഫ്രാന്‍സ്

0
208
gnn24x7

ഫ്രാന്‍സ്: കോറോണ വൈറസിനെ ശക്തമായി എതിരിടാന്‍ ലോകരാജ്യങ്ങള്‍ മുഴുക്കെ ശ്രമിക്കുന്നതിന്റെ ഭാഗാമായി ശക്തമായ ഒരു മുന്നേറ്റത്തിന് അങ്കം കുറിക്കുകയാണ് ഫ്രാന്‍സ്. ജനുവരിയില്‍ രാജ്യത്താകമാനം കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കുകയെന്നാണ് ഫ്രാന്‍സ് പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി പ്രധമികമായ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ ജനുവരിയോടെ അവസാനത്തോടെ വാക്‌സിനേഷന്‍ അനുമതികൂടെ ലഭ്യമായാല്‍ ഉടനടി പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് ഫ്രാന്‍സ് സൂചിപ്പിക്കുന്നത്. ഇതുപോലെ അമേരിക്കയിലെ നാലു സംസ്ഥാനങ്ങള്‍ കോവിഡ് വാക്‌സിനേഷന്‍ വിതരണത്തിനുള്ള നടപടികള്‍ കൈക്കൊണ്ടിരിന്നു. ഇതെ മുന്നൊരുക്കങ്ങളാണ് ഫ്രാന്‍സ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

എന്നാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം അതി ഭീകരമായ മറ്റൊരു പ്രശ്‌നം കൂടി അധികാരികള്‍ അനുഭവിക്കേണ്ടിയിരിക്കുന്നു. ഒരു കാരണവശാലും ഫ്രാന്‍സിന്റെ വാക്‌സിനേഷന്‍ എടുക്കാന്‍ സാധാരണക്കാര്‍ തയ്യാറാവാത്തതും വലിയ പ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ വെറും 50 ശതമാനം പേര്‍ മാത്രമാണ് വാക്്‌സിന്‍ എടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചത്. ബാക്കിയള്ള എല്ലാ ആളുകളും ഇതിനോട് വിമുഖതയാണ് പ്രകടിപ്പിച്ചത്. ഇത് അധികാരികള്‍ക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചിരിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here