gnn24x7

സ്പുട്‌നിക്-5 വാക്‌സിന്‍ ഇന്ത്യയില്‍ വലിയ അളവില്‍ നിര്‍മ്മിക്കാന്‍ സാധിച്ചേക്കും- പുതിന്‍

0
231
gnn24x7

മോസ്‌കോ: റഷ്യ വികസിപ്പിച്ച കോറോണ വൈസ് വാക്‌സിനേഷനാണ് സ്പുട്‌നിക്-5. ഇന്ത്യയില്‍ വലിയ അളവില്‍ ഈ വാക്‌സിനേഷന്‍ ഉല്പാദിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് റഷ്യ. റഷ്യന്‍ പ്രസിഡണ്ടായ വ്‌ളാദിമാര്‍ പുതിന്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. സ്പു്‌നിക് വ്യാപകമായി ഉല്പാദിപ്പിക്കപ്പെടുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ ഇന്ത്യയെ കൂടാതെ ചൈനയുമുണ്ട്.

ഇതെക്കൂടാതെ ലോകത്തെ ആദ്യത്തെ പ്രതിരോധ വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത് തങ്ങളാണെന്ന് റഷ്യന്‍ പ്രസിഡണ്ട് പുതിന്‍ പ്രഖ്യാപിച്ചു. സ്പുട്‌നിക്-5 ന്റെ കൂടുതല്‍ ട്രൈലുകള്‍ ബാക്കി നില്‍ക്കേയാണ് റഷ്യ രജിസ്‌ട്രേഷന്‍ വളരെ പെട്ടെന്ന് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ഇതിന് മുന്‍പ് നടത്തിയ എല്ലാ പരീക്ഷണങ്ങളുടെയും റിസള്‍ട്ട് 98 ശതമാനവും വന്‍വിജയമായതിനാലാണ് തങ്ങള്‍ പരിപൂര്‍ണ്ണമായ ആത്മവിശ്വാസത്തോടെ വാക്‌സിനേഷന്‍ രജിസ്റ്റര്‍ ചെയ്തത് എന്നാണ് റഷ്യയുടെ വാദം.

ഇതുപോലെ അന്തരാഷ്ട്ര കോവിഡ് വാകസിന്‍ നിര്‍മ്മാതാക്കളായ ഫൈസര്‍, ബയോണ്‍ടെക് എന്നിവയുമ മോഡേണയും തങ്ങളുടെ വാക്‌സിനേഷന് വളരെയധികം ഫലം നല്‍കുവാന്‍ സാധിച്ചിട്ടുണ്ടെന്നും 90 ശതമാനത്തിലധികം ഇത് രോഗികള്‍ക്ക് പരിപൂര്‍ണ്ണ വിജയം നല്‍കുന്നുണ്ടെന്നും വാദഗതി മുമ്പോട്ടു വച്ചു. കോവിഡ് വാക്‌സിനേഷന്‍ ഏറ്റവും കാര്യക്ഷമമായി പുറത്തിറക്കുന്ന രാജ്യത്തിന് അന്താരാഷ്ട്ര വിപണി കൂടെ ഇതിന് പുറകില്‍ സജ്ജമാവുന്നതും രാജ്യങ്ങള്‍ ഇത്തരം വാക്‌സിനേഷന്‍ ഏറ്റവും കാര്യക്ഷമമായത് പുറത്തിറക്കുവാനുള്ള പരിശ്രമം കൂടുതല്‍ നടത്താന്‍ തീരുമാനിക്കാനുള്ള കാരണമാവുന്നുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here