gnn24x7

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യൻ സംഗീതം

0
480
gnn24x7

ന്യൂഡൽഹി: വിമാനങ്ങളിലും വിമാനത്താവളങ്ങളിലും പാട്ട് വയ്ക്കുമ്പോൾ ഇന്ത്യൻ സംഗീതം പരിഗണിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇന്ത്യൻ കൗൺസിൽ ഓഫ് കൾച്ചറൽ റിലേഷൻസാണ് (ഐസിസിആർ) കഴിഞ്ഞ ദിവസം ഈ ആവശ്യവുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സമീപിച്ചത്. മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ട് വിമാനക്കമ്പനികൾക്കും വിമാനത്താ വളങ്ങൾക്കും കത്തയച്ചു. ലോകമെങ്ങുമുള്ള മിക്ക വിമാനക്കമ്പനികളും അവരവരുടെ രാജ്യങ്ങളിലെ സംഗീതമാണ് വിമാനങ്ങളിൽ ഉപയോഗിക്കുന്നതെങ്കിലും ഇന്ത്യൻ വിമാനക്കമ്പനികൾ വിരളമായി മാത്രമേ ഇന്ത്യൻ സംഗീതം ഉപയോഗിക്കാറുള്ളൂ എന്നും കത്തിൽ പറയുന്നു.

gnn24x7