gnn24x7

അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾ രൂപയിലേക്ക് മാറുന്നു

0
452
gnn24x7

ന്യൂഡൽഹി: ഇറക്കുമതി, കയറ്റുമതി ഇടപാടുകൾ രൂപയിലേക്ക് മാറ്റാൻ ഒരുങ്ങി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതൽ അന്താരാഷ്ട്ര വ്യാപാര ഇടപാടുകൾക്ക് രൂപ ഉപയോഗിക്കാം എന്നാണ് ആർബിഐയുടെ പുതിയ നിലപാട്. ഉക്രൈൻ അധിനിവേശത്തെ തുടർന്ന് ഉപരോധം നേരിടുന്ന റഷ്യയുമായുള്ള വ്യാപാരം സുഗമമാക്കുക എന്നതാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടു. 

പുതിയ  സംവിധാനം അനുസരിച്ച് പ്രവർത്തിക്കുന്നതിന് ബാങ്കുകൾ മുൻകൂർ അനുമതി തേടേണ്ടതുണ്ട്. പുതിയ ഉത്തരവ് ഉടൻ പ്രാബല്യത്തിൽ വരുമെന്ന് ആർബിഐ അറിയിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here