gnn24x7

ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ കുത്തി വീഴ്ത്തി ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ – പി.പി.ചെറിയാൻ

0
194
gnn24x7

Picture

കൻസാസ് : ഇന്ത്യൻ അമേരിക്കൻ ഡോക്ടറെ 165-ൽ പരം തവണ കുത്തി , വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി കൊലപ്പെടുത്തിയ കേസ്സിൽ പ്രതിക്ക് ജീവപര്യന്തം തടവ് ശിക്ഷ.

ഡോ. അച്ചുത റെഡ്‌ഡിയെ 25 കാരനായ ഉമർ റഷീദ് ഡോക്ടറുടെ ഓഫീസിനു സമീപം 2017 സെപ്റ്റംബർ 13-നാണ് കുത്തിക്കൊലപ്പെടുത്തിയത്. സൈക്യാട്രിസ്റ്റായ ഡോക്ടറുടെ ചികിൽസയിൽ കഴിഞ്ഞിരുന്ന വ്യക്തിയായിരുന്നു ഉമർ റഷീദ്. നവംബർ 10 – ന് കുറ്റക്കാരനാണെന്നു കണ്ടെത്തി, കോടതി പിന്നീട് ശിക്ഷ വിധിക്കുകയായിരുന്നു. 25 വർഷത്തിനു ശേഷം പരോളിന് അപേക്ഷിക്കാമെന്ന് ജഡ്ജി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.

വിചിത്ത എഡ്ജ് മൂറിലുള്ള ഡോക്ടറുടെ ക്ലിനിക്കിൽ എത്തിയ പ്രതി ഡോക്റുമായി തർക്കത്തിലേർപ്പെട്ടതിനെ തുടർന്ന് ഡോക്ടർ അവിടുന്ന് ഓടിരക്ഷപ്പെടുന്ന തിന്നിടയിലാണ് പ്രതി ഡോക്ടറെ പിന്തുടർന്നു കുത്തിയത്. മാനസിക തകരാറുള്ള പ്രതിയെ , കറക്ഷണൽ മെന്റൽ ഹെൽത്ത് ഫെസിലിറ്റിയിലേക്കാണ് കോടതി അയച്ചത്.

ഉമർദത്ത് എന്ന പ്രതി എനിക്കു സമ്മാനിച്ചത് ജീവപര്യന്തം ദുഃഖവും ഭയവുമാണ്. ഡോ. അച്ച്യുത റെഡ്‌ഡിയുടെ ഭാര്യയും ഡോക്ടറുമായ സീനാ റെഡ്ഢി പറഞ്ഞു. എന്റെ മൂന്നു കുട്ടികൾക്ക് പിതാവില്ലാതാക്കിയതും പ്രതിയാണെന്ന് കോടതി വിധിയോടു പ്രതികരിച്ച് ഡോ. സീന പറഞ്ഞു.

മാനസികാസ്വാസ്ഥ്യം മറ്റൊരാളെ കൊല്ലുന്നതിലേക്കു നയിക്കുന്നതിനുള്ള കാരണമല്ലെന്നും ഡോ. സീന പറഞ്ഞു. പ്രതിയുടെ മാതാപിതാക്കൾ, മകൻ ചെയ്ത തെറ്റിന് ഡോ. സീനയോടും കുടുംബത്തോടും മാപ്പപേക്ഷിച്ചു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here