gnn24x7

കൊല്ലപ്പെട്ട അഫ്​ഗാൻ താലിബാൻ മേധാവിക്ക് ‘ലൈഫ് ഇൻഷുറൻസ്’ പോളിസി ഉണ്ടായിരുന്നതായി റിപ്പോർട്ട്

0
138
gnn24x7

2016 ൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അഫ്ഗാൻ താലിബാൻ നേതാവ് മുല്ല അക്തർ മൻസൂർ പാക്കിസ്ഥാനിലെ ഒരു സ്വകാര്യ കമ്പനിയിൽ നിന്ന് വ്യാജ ഐഡന്റിറ്റി ഉപയോഗിച്ച് ‘ലൈഫ് ഇൻഷുറൻസ്’ പോളിസി വാങ്ങിയിരുന്നതായി റിപ്പോർട്ട്.

അദ്ദേഹത്തിനും ഒളിവിൽ പോയ കൂട്ടാളികൾക്കുമെതിരായ തീവ്രവാദ ഫണ്ടിംഗ് കേസിന്റെ വാദം കേൾക്കുന്നതിനിടെയാണ് ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. മൂന്ന് ലക്ഷം രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. കൂടാതെ ഇയാൾക്ക് 3.2 കോടി വില മതിക്കുന്ന ഭൂമിയും വീടുകളും ഉണ്ടായിരുന്നുവെന്നും വെളിപ്പെടുത്തലുണ്ട്.

ഈ തുക സർക്കാർ ഖജനാവിലേക്ക് നൽകാനാണ് ഇൻഷുറൻസ് കമ്പനിയോട് കോടതി നിർദേശിച്ചത്. 2016 ൽ യുഎസ് ഡ്രോൺ ആക്രമണത്തിലാണ് മുല്ല മൻസൂർ കൊല്ലപ്പെട്ടത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here