ചൈന: ഇടവേളയ്ക്ക് ശേഷം വിവിധ തരത്തിലുള്ള ഇറച്ചികൾ ലഭിക്കുന്ന ചൈനയിലെ കുപ്രസിദ്ധ ‘വെറ്റ് മാർക്കറ്റ്’ വീണ്ടും തുറന്നു. ആളുകൾക്ക് കഴിക്കാനുള്ള വവ്വാലുകളും ഈനാംപേച്ചികളും പട്ടിയിറച്ചിയും എല്ലാം മാർക്കറ്റിൽ ഇപ്പോഴും ലഭ്യമാണ്.
മനുഷ്യരാശിക്ക് തന്നെ ഭീഷണിയായി മാറിയ കൊറോണ വൈറസ് ഈ മാർക്കറ്റിൽ നിന്നാണ് ജനങ്ങളിലേക്ക് പടർന്നതെന്നാണ് കരുതുന്നത്. എന്നാൽ, കൊറോണ ഭീതിയിൽ നിന്ന് ലോകം മുക്തമാകുന്നതിന് മുമ്പ് തന്നെ വീണ്ടും ഈ മാർക്കറ്റ് തുറക്കാനുള്ള നടപടി അപകടകരമാണെന്ന് ശാസ്ത്രജ്ഞരും പറയുന്നത്. ഈ മാർക്കറ്റിൽ നിന്ന് വവ്വാൽ മുഖേനയാണ് കൊറോണ വൈറസ് പടർന്നതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.
വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ചൈനയിലെ ഹുബെ പ്രവിശ്യയിൽ നിന്നുള്ള 55കാരനാണ് ആദ്യമായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇയാൾക്ക് ഈ മാർക്കറ്റുമായി ബന്ധമുണ്ടായിരുന്നു. കൊറോണ വൈറസിന് മുമ്പ് എങ്ങനെയായിരുന്നോ മാർക്കറ്റ് അതുപോലെ തന്നെയാണ് ഇപ്പോഴും മാർക്കറ്റ് പ്രവർത്തിക്കുന്നത്.







































