ബോയിംഗ് ചീഫ് എക്‌സിക്യൂട്ടീവ് ഡേവ് കാൽഹൗൺ ഈ വർഷാവസാനത്തോടെ സ്ഥാനമൊഴിയും. 737 മാക്‌സ് വിമാനത്തിൽ ജനുവരിയിൽ മിഡ്-എയർ പാനൽ പൊട്ടിത്തെറിച്ചതിനെ തുടർന്നുണ്ടായ കമ്പനിയുടെ സുരക്ഷാ പ്രതിസന്ധിയും മാനേജ്‌മെൻ്റ് അനിശ്ചിതത്വവുമാണ് ഈ നീക്കത്തിനു കാരണം.ബോയിംഗ് കൊമേഴ്‌സ്യൽ എയർപ്ലെയിൻസ് പ്രസിഡൻ്റും സിഇഒയുമായ സ്റ്റാൻ ഡീൽ വിരമിക്കുമെന്നും സ്റ്റെഫാനി പോപ്പ് സ്ഥാനം ഏറ്റെടുക്കുമെന്നും കമ്പനി പറഞ്ഞു. ബോർഡിൻ്റെ പുതിയ ചെയർമാനായി സ്റ്റീവ് മോളെൻകോഫിനെ നിയമിച്ചു.
കമ്പനി കനത്ത റെഗുലേറ്ററി പരിശോധനയെ അഭിമുഖീകരിക്കുകയാണ്. സുരക്ഷ, ഗുണനിലവാര പ്രശ്നങ്ങൾ മുൻ നിർത്തി യുഎസ് അധികാരികൾ ഉൽപ്പാദനം തടഞ്ഞു. വിതരണ ശൃംഖലയിൽ കൂടുതൽ നിയന്ത്രണം നേടുന്നതിന് കമ്പനി, മുൻ അനുബന്ധ സ്ഥാപനമായ സ്പിരിറ്റ് എയ്‌റോസിസ്റ്റംസ് വാങ്ങാനുള്ള ചർച്ചയിലാണ്. കമ്പനിയുടെ പ്രധാന എതിരാളിയായ എയർബസ് അടുത്തിടെ ബോയിങ്ങിൻ്റെ രണ്ട് പ്രധാന ഏഷ്യൻ ഉപഭോക്താക്കളിൽ നിന്ന് 65 ജെറ്റുകൾക്കുള്ള ഓർഡറുകൾ നേടിയെടുത്തു, ബോയിംഗിനെക്കുറിച്ചുള്ള എക്സിക്യൂട്ടീവുകളുടെ ആശങ്കകളുടെ സൂചനയായി ചിലർ ഇത് കണ്ടു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb