ബെയ്ജിംഗ്: ചൈനയില്‍ പടര്‍ന്നു പിടിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി പ്രസിഡന്റ് ഷീ ജിന്‍പിങ്. ഗൗരവതരമായ അവസ്ഥയിലൂടെയാണ് രാജ്യം കടന്ന് പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
അടിയന്തര മന്ത്രിസഭാ യോഗത്തിന് ശേഷമാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
വൈറസ് ബാധയില്‍ 42 പേര്‍ മരിച്ചുവെന്ന് ജിന്‍പിങ് സ്ഥിരീകരിച്ചു. വുഹാനില്‍ മാത്രം 1400 പേര്‍ക്ക് വൈറസ് ബാധയേറ്റെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് ചൈനയില്‍ കൂടുതല്‍ പടരുമെന്ന് യൂറോപ്യന്‍ ഗവേഷണ സംഘം മുന്നറിയിപ്പ് നല്‍കിയിരുന്നു.
കൊറോണ വൈറസ് ബാധയേറ്റവരെ ചികിത്സിക്കാന്‍ പ്രത്യേക ആശുപത്രി ചൈനീസ് സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.
ചൈന, ജപ്പാന്‍, തായ്ലാന്‍ഡ്, തായ്വാന്‍, വിയറ്റ്നാം, സിങ്കപ്പൂര്‍, ഹോങ്കോങ്, ഫിലിപ്പീന്‍സ്, യു.എസ്, എന്നീ രാജ്യങ്ങളിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ചൈനയില്‍ പുതുവത്സരപ്പിറവിയുമായി ബന്ധപ്പെട്ട ആഘോഷങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. ചൈനയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു. സെന്‍ട്രല്‍ ഹുബൈ പ്രവിശ്യയിലെ 13 നഗരങ്ങള്‍ അടച്ചതായും റിപ്പോര്‍ട്ടുണ്ട്.