gnn24x7

ഗാല്‍വാനിലെ സംഘര്‍ഷം; ചൈന നേരത്തെ ആസൂത്രണം ചെയ്തതെന്ന് യുഎസ് കോൺഗ്രസ് പാനൽ റിപ്പോർട്ട്

0
183
gnn24x7

ന്യൂദല്‍ഹി: ജൂണിൽ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യൻ സൈനികരുമായി ഏറ്റുമുട്ടാൻ ചൈനീസ് സർക്കാർ മുന്‍കൂട്ടി പദ്ധതിയിട്ടിരുന്നു എന്ന് യുഎസ് കമ്മീഷൻ കോൺഗ്രസിന് നൽകിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.

2020 ൽ ചൈന-ഇന്ത്യൻ ബന്ധങ്ങൾ വളരെ മോശമായ രീതിയിലായിരുന്നെന്ന് അനുഭവിച്ചതെന്ന് യുഎസ്-ചൈന സാമ്പത്തിക, സുരക്ഷാ അവലോകന കമ്മീഷൻ കോൺഗ്രസിന് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. 1975 ന് ശേഷമുള്ള ആദ്യത്തെ ജീവൻ നഷ്ടമാകുന്ന ഏറ്റുമുട്ടലാണ് 2020 ൽ ഉണ്ടായത്. കിഴക്കൻ ലഡാക്കിലെ ഗാൽവാൻ വാലിയിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ ഏറ്റുമുട്ടലിനെത്തുടർന്ന് 20 ഓളം ഇന്ത്യൻ സൈനികർ മരിച്ചിരുന്നു.

ചില തെളിവുകൾ ചൈനീസ് സർക്കാർ സംഭവം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. ഉദാഹരണത്തിന്, ഇന്ത്യൻ- ചൈനീസ് ഏറ്റുമുട്ടലിന് ഒരാഴ്ച മുമ്പ് ഗാല്‍വാന്‍ താഴ്വരയില്‍ വലിയൊരു ചൈനീസ് നിര്‍മ്മിതി ഉണ്ടായിട്ടുണ്ടെന്നും ആയിരത്തിലധികം ചൈനീസ് സൈനികര്‍ നിലകൊണ്ടിരുന്നെന്നും സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ ചിത്രീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here