gnn24x7

ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊവിഡ് പരിശോധന പോസിറ്റീവ് ആയെന്ന് ചൈനയുടെ വെളിപ്പെടുത്തല്‍

0
275
gnn24x7

ബീജിങ്: ഇറക്കുമതി ചെയ്ത ചെമ്മീനില്‍ കൊവിഡ് പരിശോധന പോസിറ്റീവ് ആയെന്ന് ചൈനയുടെ വെളിപ്പെടുത്തല്‍ കൊവിഡ് സംബന്ധിച്ച് പുതിയ സംശയങ്ങള്‍ ഉയര്‍ത്തുന്നു.

ഭക്ഷണത്തിലൂടെയോ ശീതീകരിച്ച ഉല്‍പ്പന്നങ്ങളിലൂടെയോ രോഗാണുക്കള്‍ക്ക് പടരാന്‍ കഴിയുമോ എന്ന ആശങ്കയാണ് ഉയര്‍ന്നുവന്നിരിക്കുന്നത്.

ചെമ്മീന്‍ പാക്കേജിംഗിനകത്തും പുറത്തും വൈറസ് പോസിറ്റീവ് ആണെന്ന് ചൈനയുടെ ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് കസ്റ്റംസ് പറഞ്ഞു. മൂന്ന് ഇക്വഡോര്‍ പ്ലാന്റുകളില്‍ നിന്നുള്ള സാമ്പിളുകളാണ് പരിശോധിച്ചത്. ഈ പ്രോസസറുകളില്‍ നിന്നുള്ള ഇറക്കുമതി നിര്‍ത്തിവയ്ക്കുന്നതായും ചൈന പറഞ്ഞു. എന്നാല്‍ ചൈനയുടെ വാദത്തിനെതിരെ എതിര്‍വാദം ഉയര്‍ന്നു വരുന്നുണ്ട്.

ചെമ്മീനില്‍ കൊവിഡ് ബാധ കണ്ടെത്തിയെങ്കിലും അവയില്‍ നിന്ന് വൈറസ് പകരുമെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് വിവരങ്ങള്‍.

‘പരിശോധനാ ഫലം വൈറസ് പകര്‍ച്ചവ്യാധിയാണെന്ന് അര്‍ത്ഥമാക്കുന്നില്ല, പക്ഷേ കമ്പനികളുടെ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങളിലെ പഴുതുകള്‍ പ്രതിഫലിപ്പിക്കുന്നു,” കസ്റ്റംസ് വകുപ്പിലെ ഭക്ഷ്യ ഇറക്കുമതി, കയറ്റുമതി സുരക്ഷാ ബ്യൂറോ ഡയറക്ടര്‍ ബി കെക്‌സിന്‍ പറഞ്ഞു,”

ബീജിങിലെ മത്സ്യ മര്‍ക്കറ്റില്‍ ഉണ്ടായ കൊവിഡ് 19 ന് കാരണം ഇറക്കുമതി ചെയ്ത സാല്‍മണ്‍ ഫിഷ് ആയിരിക്കാമെന്ന സംശയം നേരത്തെ ചൈന പ്രകടമാക്കിയിരുന്നു.

തൊട്ടുപിന്നാലെ തുറമുഖങ്ങളില്‍ നിന്നുള്ള ശീതികരിച്ച ഭക്ഷ്യ ഇറക്കുമതി ചൈന വ്യാപകമായി പരിശോധിച്ചു തുടങ്ങി. വിദേശത്തെ ഇറച്ചി പ്ലാന്റുകളില്‍ നിന്നുള്ള കപ്പല്‍ച്ചരക്ക് തടയുകയും ചെയ്തു.

എന്നാല്‍, ഭക്ഷണത്തിലൂടെ വൈറസ് പകരാന്‍ സാധ്യതയില്ലെന്ന് തെളിവുകള്‍ സൂചിപ്പിക്കുന്നതായി റബോബാങ്കിലെ സീഫുഡ് അസോസിയേറ്റ് ഡയറക്ടര്‍ ഗോര്‍ജന്‍ നിക്കോളിക് പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here