കൊറോണ വൈറസ് ബാധയ്ക്ക് പുതിയ പേരിട്ട് ലോക ആരോഗ്യ സംഘടന (WHO). കൊവിഡ് 19 എന്നാണ് പുതിയ പേര് നല്‍കിയിരിക്കുന്നത്. കൊറോണ വൈറസ് ഡിസീസ് എന്നതിന്റ ചുരുക്കപ്പേരാണ് കൊവിഡ് 19.
വ്യത്യസ്ത രാജ്യങ്ങളില്‍ പല പേരുകളില്‍ വൈറസ് അറിയപ്പെടുന്നതിനാല്‍ ആശയക്കുഴപ്പം ഒഴിവാക്കാനാണ് നാമകരണമെന്ന് ഡബ്ലുഎച്ച്‌ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
രോഗത്തിനുള്ള വാക്‌സിന്‍ 18 മാസത്തിനുള്ളില്‍ പുറത്തിറക്കുമെന്ന് സംഘടനാ മേധാവി ടെഡ്രോസ് അദാനം വ്യക്തമാക്കി.
കൊറോണ ബാധിച്ച് ചൈനയിൽ മാത്രം മരിച്ചവരുടെ എണ്ണം 1,117 ആയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.