gnn24x7

കൊറോണവൈറസ്; ചൈനയുമായുള്ള അതിര്‍ത്തി കവാടം അടച്ചിടണമെന്ന ആവശ്യവുമായി ഹോങ്കോങ്

0
214
gnn24x7

ബീജിങ്: ചൈനയില്‍ ക്രമാതീതമായി കൊറോണവൈറസ് പടരുന്ന സാഹചര്യത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി കവാടം അടച്ചിടണമെന്ന ആവശ്യവുമായി ഹോങ്കോങ്. ഹോങ്കോങിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആണ് ഇക്കാര്യം ആവശ്യപ്പെട്ട് സമരം നടത്തുന്നത്.

അതിര്‍ത്തികള്‍ പൂര്‍ണമായും അടയ്ക്കാത്ത പക്ഷം കൊറോണ വൈറസ് ഹോങ്കോങില്‍ വ്യാപിക്കുമെന്നാണ് ഇവര്‍ ആശങ്കപ്പെടുന്നത്.

നൂറുകണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഈ ആവശ്യം ഉന്നയിച്ച് ഹോങ്കോങില്‍ സമരം നടത്തുന്നത്. തങ്ങളുടെ ആവശ്യം അംഗീകരിക്കാത്ത പക്ഷം വരും ദിവസങ്ങളില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെ സമരത്തില്‍ അണിചേരുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവില്‍ 15 പേര്‍ക്കാണ് ഹോങ്കോങില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്.

നിലവില്‍ ചൈനയും ഹോങ്കോങും തമ്മിലുള്ള റെയില്‍ ഗതാഗതവും, ജലഗതാഗതവും ആഗോള ആരോഗ്യ അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതിനൊപ്പം ചൈനയില്‍ നിന്നും ഹോങ്കോങിലേക്ക് പോവാനുള്ള വിസ നല്‍കുന്നതും ചൈന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. എന്നാല്‍ ചൈന അതിര്‍ത്തി പൂര്‍ണമായും അടച്ചിടണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. 70 ലക്ഷം ജനസംഖ്യയുള്ള ഹോങ്കോങ് ചൈനയുടെ കീഴിലാണെങ്കിലും വ്യവസ്ഥകളോടെ സ്വയം ഭരണാധികാരം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്.

ചൈനയില്‍ ഇതുവരെ 361 പേരാണ് കൊറോണ വൈറസ് ബാധ മൂലം മരണപ്പെട്ടിരിക്കുന്നത്. ഒപ്പം കൊറോണ വൈറസ് ബാധിച്ചവരുടെ ആകെ എണ്ണം 17,205 ആയി. ശനിയാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്തത് 4562 കേസുകളാണ്.

ചൈനയ്ക്ക് പുറത്ത് ഫിലിപ്പീന്‍സിലാണ് ഇതുവരെ കൊറോണ വൈറസ് ബാധ മൂലം ഒരാള്‍ മരണപ്പെട്ടത്. കൊറോണ വൈറസ് വ്യാപനം മൂലം വിവിധ രാജ്യങ്ങള്‍ ചൈനയിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തി വെച്ചിരിക്കുകയാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here