ബീജിങ്: കൊറോണ വൈറസ് ആദ്യമായി തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടര്‍ കൊറോണ വൈറസ് ബാധമൂലം മരണപ്പെട്ടു.
വുവാഹിന്‍ ജോലി ചെയ്തിരുന്ന ലീ വെന്‍ല്യാങ് എന്ന ഡോക്ടറാണ് മരണപ്പെട്ടത്. താന്‍ ചികിത്സിച്ച രോഗിയില്‍ നിന്നുമാണ് ലീയ്ക്ക് കൊറോണ പകര്‍ന്നത്. ഫെബ്രുവരി 1 നാണ് ഇദ്ദേഹത്തിന് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
ഡിസംബറില്‍ മെഡിക്കല്‍ പഠനകാലത്തെ സഹപാഠികളുടെ വി ചാറ്റ് ആപ്പിലെ ഗ്രൂപ്പില്‍ ആണ് ഇദ്ദേഹം ആദ്യമായി കൊറോണ വൈറസ് പടരുന്നു എന്ന സൂചന നല്‍കിയത്.
ചൈനയില്‍ മുമ്പ് പടര്‍ന്നുപിടിച്ച സാര്‍സ് എന്ന രോഗത്തിനു സമാനമായ രോഗലക്ഷണങ്ങള്‍ ഏഴു രോഗികളില്‍ കാണുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ മുന്നറിയിപ്പ്.
എന്നാല്‍ ലീ ഉള്‍പ്പെടെയുള്ള ചോക്ടര്‍മാര്‍ വ്യാജ വാര്‍ത്തകള്‍ പരത്തുന്നു എന്നാണ് ചൈനീസ് പൊലീസ് നേരത്തെ ആരോപിച്ചത്. 2002 ല്‍ ചൈനയില്‍ പടര്‍ന്നു പിടിക്കുകയും 774 പേരുടെ മരണത്തിനിടയാക്കുകയും ചെയ്ത സാര്‍സ് severe acute respiratory syndrome എന്നവൈറസ് ഒരു കൊറോണ വൈറസായിരുന്നു.
ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്ന് വിദഗ്ദര്‍ പറയുന്നു.
ലീയുടെ മരണത്തില്‍ ലോകാരോഗ്യ സംഘടന അനുശോചനം അറിയിച്ചു.
ചൈനയില്‍ ഇതു വരെയും കൊറോണ വൈറസ് വ്യാപനത്തെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. വ്യാഴാഴ്ചത്തെ കണക്കു പ്രകാരം 28275 പേര്‍ക്കാണ് ലോകവ്യാപകമായി കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 28000 ലേറെ പേരും ചൈനീസ് പൗരരാണ്. 563 പേരാണ് ചൈനയില്‍ കൊറോണ ബാധിച്ച് മരണപ്പെച്ചത്. ഒപ്പം ഫിലിപ്പീന്‍സിലും ഹോങ്കോങ്കിലും ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു.