gnn24x7

ന്യൂഡല്‍ഹിയില്‍ നടന്ന കര്‍ഷക സംഘര്‍ഷത്തില്‍ഒരാള്‍ വെടിയേറ്റ് മരിച്ചെന്ന് കര്‍ഷകര്‍

0
350
gnn24x7

ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ടി.ഒയില്‍ കര്‍ഷകരും പോലിസും തമ്മില്‍ ഇന്ന് നടന്ന സംഘര്‍ഷത്തില്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ ഒരാള്‍ മരണപ്പെട്ടുവെന്ന് സ്ഥിരീകരിച്ചു. എന്നാല്‍ മരണപ്പെട്ട വ്യക്തി പോലീസിന്റെ വെടികൊണ്ടാണ് മരിച്ചത് എന്നാണ് കര്‍ഷകര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പോലിസ് ഇത് ഇതുവരെ വ്യക്തമായി സ്ഥിരീകരിച്ചിട്ടില്ല.

സംഘര്‍ഷം നിയന്ത്രണാതീതമായതിനാല്‍ ഐ.ടി.ഒയില്‍ കേന്ദ്ര സേന സുരക്ഷ ശക്തമാക്കി. മരിച്ച കര്‍ഷകന്റെ മൃതദേഹം ഉടനെ തന്നെ പോലീസ് സംഭവ സ്ഥലത്തു നിന്നും നീക്കം ചെയ്തതായി കരഷകര്‍ ആരോപിച്ചു. ഇൗ രംഗം ചിത്രികരിക്കാന്‍ മാധ്യമങ്ങളെയും പോലീസ് അനുവദിച്ചില്ല. കിരാത നിയമം ഉപയോഗിച്ച് കര്‍ഷക സമരം തല്ലിക്കെടുത്താനാണ് പോലീസും കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നതെന്നും കര്‍ഷക നേതാക്കള്‍ ആരോപിച്ചു.

gnn24x7