gnn24x7

ആണവമുക്ത രാജ്യമാകാൻ ജർമനി; അവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാൻ നടപടി

0
207
gnn24x7

ജർമനി രാജ്യത്തെSHAREഅവസാന 3 ആണവ നിലയങ്ങൾ കൂടി അടച്ചുപൂട്ടാനുള്ള നടപടികൾ തുടങ്ങി. എംസ്ലാൻഡ്, നെക്കർവേസ്തി 2, ഇസാർ 2 നിലയങ്ങളാണു പൂട്ടുന്നത്. പരിസ്ഥിതിവാദികൾ ബർലിനുൾപ്പെടെ പ്രധാനനഗരങ്ങളിൽ ആഘോഷറാലികൾ നടത്തി. അതേസമയം, തീരുമാനം രാജ്യത്തിനു സാമ്പത്തികമായും വ്യാവസായികമായും തിരിച്ചടിയാകുമെന്നു വാദിക്കുന്നവരും ജർമനിയിലുണ്ട്.

അംഗല മെർക്കൽ ചാൻസലറായിരിക്കെ 2011ൽ കൈക്കൊണ്ട തീരുമാനമാണു നടപ്പാകുന്നത്. തീ മൈൽ ഐലൻഡ് (യുഎസ്), ചെർണോബിൽ(യുഎസ്എസ്ആർ), ഫുക്കുഷിമ (ജപ്പാൻ) ദുരന്തങ്ങളാണു ജർമനിയെ ആണവവിരുദ്ധ നിലപാടിലെത്തിച്ചത്. മൂന്നു നിലയങ്ങളും കഴിഞ്ഞ ഡിസംബറിൽ പൂട്ടേണ്ടതായിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധം മൂലമുണ്ടായ ഊർജപ്രതിസന്ധിയെത്തുടർന്ന് നീട്ടുകയായിരുന്നു. തൽക്കാലം കൽക്കരി, പ്രകൃതിവാതകം എന്നിവ കൂടുതലായി ഉപയോഗിക്കേണ്ടിവരുമെന്ന് ജർമൻ സർക്കാർ അറിയിച്ചിട്ടുണ്ട്. എങ്കിലും 2045ന് അകം പൂർണമായും പരിസ്ഥിതിസൗഹൃദ ഊർജ സ്രോതസ്സുകളെ ആശ്രയിച്ച് കാർബൺ ന്യൂട്രൽ ആകുകയാണു ജർമനിയുടെ ലക്ഷ്യം.

യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയം ഒൽകിലോറ്റോ 3 (ഒഎൽ3) ഫിൻലൻഡിൽ പൂർണ പ്രവർത്തനക്ഷമമായി. 1600 മെഗാവാട്ടാണു ശേഷി. ഫിൻലൻഡിന്റെ വൈദ്യുതി ആവശ്യത്തിന്റെ 14% ഇതിലൂടെ നിറവേറ്റാമെന്നു കരുതുന്നു. യുക്രെയ്ൻ യുദ്ധത്തെത്തുടർന്നുണ്ടായ അസ്വാരസ്യങ്ങളുടെ ഭാഗമായി റഷ്യ ഫിൻലൻഡിലേക്കുള്ള ഇന്ധന കയറ്റുമതി നിർത്തിയത് രാജ്യത്തെ ഊർജമേഖലയെ ബാധിച്ചിരുന്നു. ഇതിനു ഭാഗിക പരിഹാരമാകുന്നതാണിത്.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here