gnn24x7

അമിത് ഷായുടെ പരിപാടിയിൽ സൂര്യാഘാതമേറ്റ് 11 മരണം: സർക്കാർ സ്പോൺസേഡ് ദുരന്തമെന്ന് എൻസിപി

0
90
gnn24x7

മുംബൈയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയിൽ പങ്കെടുത്ത 11പേർ സൂര്യാഘാതത്തെയും നിർജലീകരണത്തെയും തുടർന്നു മരിച്ചു. ഞായറാഴ്ച മഹാരാഷ്ട്ര ഭൂഷണ അവാർഡ്ദാന ചടങ്ങിലാണ് ദുരന്തമുണ്ടായത്. 150 ൽ ഏറെപ്പേർ കുഴഞ്ഞ് വീണു. അവശനിലയിൽ ആശുപത്രിയിൽ എത്തിയവരാണ് രാത്രിയോടെ മരിച്ചത്.

ഇന്നലെ ഉച്ചയോടെ നവിമുംബൈ ഖാർഘർ കോർപറേറ്റ് പാർക്ക് മൈതാനത്തു നടന്ന മഹാരാഷ്ട്ര ഭൂഷണ പുരസ്കാരച്ചടങ്ങിൽ പങ്കെടുത്തവരാണ് ചൂട് കൂടിയതോടെ കുഴഞ്ഞുവീണത്. 40 ഡിഗ്രിക്ക് അടുത്തായിരുന്നു താപനില. ചടങ്ങിൽ പത്തു ലക്ഷത്തിലേറെപ്പേർ പങ്കെടുത്തതായാണ് സംഘാടകർ അവകാശപ്പെടുന്നത്. ആയിരക്കണക്കിനു പേർ ശനിയാഴ്ച തന്നെ മൈതാനത്ത് എത്തിയിരുന്നു. ലക്ഷക്കണക്കിനു പേർ എത്തുമെന്ന് ഉറപ്പുണ്ടായിട്ടും അനുയോജ്യ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയില്ലെന്ന് ആരോപണമുണ്ട്. 350 ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ഐസിയു ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ഗ്രൗണ്ടിൽ ഉണ്ടായിരുന്നെങ്കിലും കൂടുതൽ പേർ അവശരായതോടെ നിസ്സഹായരായി.

സാമൂഹിക പ്രവർത്തകനും ആത്മീയISSUE CLOSES ON APRIL 26, 2023Effective yield per annum on Option V (Interest payable annually-Tenor-61 months) for Category III and IV investors.നേതാവുമായ അപ്പാ സാഹെബ് ധർമാധികാരി പുരസ്കാരമായി ലഭിച്ച 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് ചടങ്ങ് പൂർത്തിയാക്കിയതിനു ശേഷം മരണവാർത്ത പുറത്തുവന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.

മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്നവിസും പരിപാടിയിൽ പങ്കെടുത്തിരുന്നു. ഉച്ചയ്ക്ക് 11.30-ന് ആരംഭിച്ച് പരിപാടി ഒരു മണി വരെ തുടർന്നു. സംഭവം ദൗർഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ പൊതുപരിപാടിയിൽ പങ്കെടുത്ത 11 പേർ സൂര്യാഘാതമേറ്റ് മരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് എൻസിപി രംഗത്തെത്തി. സർക്കാർ സ്പോൺസേഡ് ദുരന്തമെന്ന് എൻസിപി നേതാവ് അജിത് പവാർ ആരോപിച്ചു. ആസൂത്രണം പിഴച്ചുവെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/KXg5ATjfgOo56Mw3BJd38f

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here