gnn24x7

‘ഞാനെഴുതിയ കത്തുകൾ’ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസും പ്രിവ്യൂ ഷോയും സംഘടിപ്പിച്ചു

0
19
gnn24x7

ദമ്മാം: മിഡിൽ ഈസ്റ്റ്‌ ടാക്കീസിന്റെ ബാനറിൽ പ്രമുഖ വ്യവസായി മുരളി ഊട്ടുകളം നിർമ്മിക്കുന്ന  ഗസൽ ഡോക്യൂ ആൽബം ഞാനെഴുതിയ കത്തുകളുടെ  ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസ് പ്രകാശനവും പ്രിവ്യൂ ഷോയുടെ സ്വിച്ച് ഓൺ കർമ്മവും പ്രശസ്ത ഗാന രചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവർത്തി നിർവ്വഹിച്ചു.

പ്രശസ്ത സാഹിത്യകാരൻ ശിഹാബുദ്ധീൻ പൊയ്ത്തുംകടവിന്റെ വരികൾക്ക്  ജേക്കബ് തോമസാണ് സംഗീതം നൽകിയിരിക്കുന്നത്, അശോകൻ ഐറണിയാണ് ഗസൽ ആലപിച്ചിരിക്കുന്നത്.

ദമ്മാം റോസ് ഗാർഡൻ റെസ്റ്റാറന്റ് ഓഡിറ്റോറിയത്തിലെ ബിഗ് സ്‌ക്രീനിൽ പ്രവിശ്യയിലെ പ്രമുഖർക്ക് മുൻപിലാണ് പ്രിവ്യൂ ഷോ സംഘടിപ്പിച്ചത്. നിർമ്മാതാവ് മുരളി ഊട്ടുകളം, പ്രമുഖ മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ, എഴുത്തുകാരിയും സാംസ്കാരിക പ്രവർത്തകയുമായ ഡോ. സിന്ധു ബിനു, ചലച്ചിത്ര നിർമ്മാതാവ് ജേക്കബ് ഉതുപ്, നോവലിസ്റ്റ് മുഷാൽ തഞ്ചേരി, ഹുസ്സൈൻ ചമ്പോളിൽ, ബിജു പൂതക്കുളം, ബിനു പുരുഷോത്തമൻ, മുരളീധരൻ, ആസിഫ് താനൂർ, ജോയ് തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പ്രവാസാനന്തരം നാട്ടിൽ ഒറ്റപ്പെട്ടുപോകുന്ന ഒരു മനുഷ്യന്റെ ആത്മസംഘർഷവും  അതയാളിലേക്ക് തിരികെ കൊണ്ടുവരുന്ന ഇന്നലെകളെ കുറിച്ചുള്ള ശോഭയാർന്ന ഓർമ്മ ചിത്രങ്ങളുമാണ്, സംവിധായകൻ ഷനീബ് അബൂബക്കർ ഞാനെഴുതിയ കത്തുകളിൽ വരച്ചിടുന്നത്. 

നിഖിൽ മുരളീധരൻ, സുരേഷ് ആലപ്പി എന്നിവർ ഛായാഗ്രഹണം നിർവ്വഹിച്ച് ഹരീഷ് എഡിറ്റിംഗ് നിർവ്വഹിക്കുന്ന ഈ ഡോക്യൂ ഫിക്ഷനിൽ മാലിക് മഖ്ബൂലിനോടൊപ്പം നജ്മുസമാൻ. മിന്റു അഭിലാഷ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Follow Us on Instagram!

GNN24X7 IRELAND :

https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==

Please join 

https://chat.whatsapp.com/DMcx9ffd8nI5hZfAUsl96s?mode=hqrt3

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

gnn24x7