ഓൺലൈനായി Irish Residence Permit (IRP) പുതുക്കുന്നതിനുള്ള അപേക്ഷകളുടെ ദീർഘകാല കാത്തിരിപ്പ് സമയം കുറയ്ക്കുന്നതിനായി ഐറിഷ് ഇമിഗ്രേഷൻ സർവീസ് ഡെലിവറി (ISD) നടപടികൾ ശക്തമാക്കി. കൂടുതൽ ജീവനക്കാരെ നിയമിച്ചതോടെ അപേക്ഷകളുടെ പ്രോസസ്സിംഗ് വേഗത്തിലായതായി അധികൃതർ അറിയിച്ചു. നിലവിൽ ചില വിഭാഗങ്ങളിലെ പുതുക്കൽ അപേക്ഷകൾ 6 മുതൽ 8 ആഴ്ചയ്ക്കുള്ളിൽ പ്രോസസ് ചെയ്യപ്പെടുന്നുണ്ടെന്നും, ഒരു വിഭാഗത്തിനും 16 ആഴ്ചയിൽ കൂടുതൽ കാത്തിരിപ്പ് ഉണ്ടാകില്ലെന്നും ISD വ്യക്തമാക്കി. എന്നാൽ അപേക്ഷകളുടെ എണ്ണം, വ്യക്തിഗത സാഹചര്യങ്ങൾ, അധിക രേഖകളുടെ ആവശ്യകത, സീസണൽ തിരക്ക് തുടങ്ങിയ കാരണങ്ങളാൽ പ്രോസസ്സിംഗ് സമയത്തിൽ വ്യത്യാസം ഉണ്ടാകാമെന്നും അധികൃതർ അറിയിച്ചു.
Join GNN24X7 IRELAND Whatsapp Group 🔗 https://chat.whatsapp.com/HCHNSM0uwJ54sRAzNI1ur2

അപേക്ഷയുടെ നിലവിലെ സ്ഥിതി എങ്ങനെ അറിയാം?
ഓരോ തിങ്കളാഴ്ചയും വിവിധ സ്റ്റാമ്പ് വിഭാഗങ്ങൾ പ്രകാരമുള്ള പ്രോസസ്സിംഗ് തീയതികൾ ISD പുതുക്കി പ്രസിദ്ധീകരിക്കും. കൂടാതെ Irish Immigration Customer Service Portal വഴി അപേക്ഷകർക്ക് സ്വന്തം അപേക്ഷയുടെ നിലവിലെ സ്ഥിതി നേരിട്ട് പരിശോധിക്കാനും സാധിക്കും.
എപ്പോൾ അപേക്ഷിക്കണം?
നിലവിലെ IRP കാർഡിന്റെ കാലാവധി അവസാനിക്കുന്നതിന് 12 ആഴ്ച മുമ്പ് തന്നെ പുതുക്കലിന് അപേക്ഷിക്കാൻ കഴിയുമെന്ന് ISD ഓർമ്മിപ്പിച്ചു. കാലാവധി അവസാനിക്കുന്നതിന് മുമ്പ് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ, പുതിയ തീരുമാനം ലഭിക്കുകയും പുതിയ IRP കാർഡ് ലഭിക്കുകയും ചെയ്യുന്നതുവരെ പരമാവധി 12 ആഴ്ച മുൻ അനുമതിയുടെ അടിസ്ഥാനത്തിൽ ജോലി തുടരാൻ സാധിക്കും. ഇതോടെ, കാലാവധി അവസാനിക്കുന്നതിന് മുമ്പും ശേഷവും ചേർത്ത് 24 ആഴ്ചയുടെ സൗകര്യകാലയളവ് ലഭ്യമാകും.

അടിയന്തര യാത്രയ്ക്ക് പ്രത്യേക സൗകര്യം
അടിയന്തര സാഹചര്യങ്ങളിലോ ഒഴിവാക്കാനാകാത്ത യാത്രാ ആവശ്യങ്ങളിലോ വേഗത്തിലുള്ള പുതുക്കൽ (Expedited Renewal) അല്ലെങ്കിൽ Emergency Re-entry Visa ആവശ്യപ്പെടാൻ അപേക്ഷകർക്ക് അവസരമുണ്ട്. യാത്രയുടെ അടിയന്തരത വ്യക്തമാക്കുന്ന രേഖകളും വിമാന ടിക്കറ്റിന്റെ തെളിവും സമർപ്പിക്കേണ്ടതുണ്ടെന്നും, ഇത്തരം അപേക്ഷകൾ ഓരോന്നും പ്രത്യേകം പരിശോധിച്ചായിരിക്കും തീരുമാനമെടുക്കുകയെന്നും ISD അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും ഓൺലൈൻ പുതുക്കൽ സംബന്ധമായ സംശയങ്ങൾക്കും mmigration Service Delivery (ISD)യുടെ ഔദ്യോഗിക വെബ്സൈറ്റും Customer Service Portalഉം ഉപയോഗിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S
Follow Us on Instagram!
GNN24X7 IRELAND :
🔗 https://www.instagram.com/gnn24x7.ie?igsh=YzljYTk1ODg3Zg==




































