സ്ത്രീകള്‍ തല മറച്ചു കൊണ്ട് മാത്രമേ ഹയ സോഫിയക്കുള്ളില്‍ പ്രവേശിക്കാന്‍ പാടുള്ളൂ; പുതിയ നിബന്ധനകള്‍

0
190

ഇസ്താബൂള്‍: തുര്‍ക്കിയിലെ ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മുസ്‌ലിം പള്ളിയാക്കിയതിനു പിന്നാലെ പുതിയ മാറ്റങ്ങള്‍ വരുന്നു. ഹയ സോഫിയ സന്ദര്‍ശിക്കുന്നവര്‍ ഇനി ശരീര ഭാഗങ്ങള്‍ കാണുന്ന രീതിയില്‍ വസ്ത്രം ധരിക്കാന്‍ പാടില്ല. ഒപ്പം സ്ത്രീകള്‍ തല മറ്ച്ചു കൊണ്ട് മാത്രമേ ഹയ സോഫിയക്കുള്ളില്‍ പ്രവേശിക്കാന്‍ പാടുള്ളൂ. പ്രാര്‍ത്ഥനാ സമയത്തൊഴിച്ച് ബാക്കിയുള്ള സമയങ്ങളില്‍ ഹയ സോഫിയയിലേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കുമെന്ന് നേരത്തെ തുര്‍ക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഈ സന്ദര്‍ശകര്‍ക്കായാണ് പുതിയ നിബന്ധന.

ഈ ചട്ടം ലംഘിക്കുന്നവര്‍ പിഴ നല്‍കേണ്ടി വരും. ജൂലൈ മാസത്തില്‍ ഹയ സോഫിയ മസ്ജിദാക്കിയതിനു പിന്നാലെ ഇവിടയുള്ള ക്രിസ്ത്യന്‍ ആരാധനാ ബിംബങ്ങള്‍ പ്രാര്‍ത്ഥനാ സമയത്ത് മറയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ജൂലൈ മാസമാണ് യുനെസ്‌കോയുടെ കീഴിലുള്ള ചരിത്ര സ്മാരകമായിരുന്ന ഹയ സോഫിയ മുസ്ലിം പള്ളിയാക്കി മാറ്റിയത്. 1453 ല്‍ ഓട്ടോമന്‍ പടനായകര്‍ ഇപ്പോഴത്തെ ഇസ്താംബൂള്‍ കീഴടക്കുന്നതിനു മുമ്പ് ഹയ ,സോഫിയ ബൈസന്റൈന്‍ കാലഘട്ടത്തിലെ പ്രധാന ആരാധനായലമായിരുന്നു. ഓട്ടോമന്‍ കാലഘട്ടത്തില്‍ ഈ ആരാധനാലയം മുസ്ലിം പള്ളി ആക്കുകയായിരുന്നു. പിന്നീട് 1934 ല്‍ ആണ് പള്ളി മ്യൂസിയം ആക്കുന്നത്.

ഹയ സോഫിയക്കു പിന്നാലെ ഒരു മ്യൂസിയം കൂടി തുര്‍ക്കിയില്‍ പള്ളിയാക്കി മാറ്റിയിരുന്നു. ചരിത്ര പ്രസിദ്ധമായ ചോറ മ്യൂസിയം ആണ് ഹയ സോഫിയക്കു പിന്നാലെ മുസ്ലിം പള്ളിയാക്കി മാറ്റിയത്.

മുമ്പ് ബൈസന്റൈന്‍ കാലഘട്ടത്തിലെ ആരാധനാലയമായിരുന്നു ഈ മ്യൂസിയം. 1000 വര്‍ഷത്തോളം പഴക്കമുള്ള ഈ ചരിത്ര സ്മാരകം നേരത്തെ മുസ്ലിം പള്ളിയാക്കി മാറ്റിയ ഹയ സോഫിയയെ പോലെ തന്നെ ക്രിസ്ത്യന്‍ ചരിത്ര പശ്ചാത്തലത്തില്‍ വരുന്നതാണ്.

4-ാം നൂറ്റാണ്ടില്‍ ബൈസന്റൈന്‍ കാലഘട്ടത്തിലായിരുന്നു ചോറ ചര്‍ച്ച് നിര്‍മ്മിച്ചത്. 12ാം നൂറ്റാണ്ടില്‍ ഭൂമികുലുക്കത്തില്‍ ഭാഗികമായി തകര്‍ന്ന ഈ പള്ളി 1077-81 കാലഘട്ടത്തില്‍ പുനരുദ്ധീകരിച്ചിരുന്നു. 1453 ല്‍ ഓട്ടോമന്‍ സേന ഇന്നത്തെ ഇസ്താബൂള്‍ പിടിച്ചടക്കിയതിനു ശേഷം ഇത് മുസ്ലിം പള്ളിയാക്കുകയായിരുന്നു. ഇസ്താബൂളിലെ ഫാത്തിഹ് ജില്ലയിലാണ് ഈ ചരിത്ര സ്മാരകം സ്ഥിതി ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here