gnn24x7

അനുവിന്റെ മൃതദേഹവുമായി മുഖമന്ത്രിയുടെ വസതിയിലേക്ക് ബി.ജെ.പി പ്രതിഷേധം

0
221
gnn24x7

തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റ് റദ്ദായതില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അനുവിന്റെ മൃതദേഹവുമായി ബി.ജെ.പിയുടെ പ്രതിഷേധം.

ബി.ജെ.പിയാണ് ക്ലിഫ് ഹൗസിലേക്ക് അനുവിന്റെ മൃതദേഹവുമായി എത്തി പ്രതിഷേധിച്ചത്. പ്രതിഷേധ മാര്‍ച്ച് ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ പൊലീസ് തടഞ്ഞു.

സര്‍ക്കാരിന്റെ പ്രതിനിധികള്‍ തന്നെ അനുവിന്റെ വീട്ടിലെത്തി സംസാരിക്കുമെന്ന് ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അനുവിന്റെ മൃതദേഹം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി.

അനുവിന്റെ കുടുംബത്തിലെ ആള്‍ക്ക് ജോലി കൊടുക്കണമെന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പ്രതിഷേധം നടത്തിയതെന്നും സര്‍ക്കാരിന്റെ പ്രതിനിധികള്‍ തന്നെ അനുവിന്റെ വീട്ടിലെത്തി സംസാരിക്കുമെന്ന് ഉറപ്പുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അനുവിന്റെ മൃതദേഹം വീട്ടിലേക്ക് തിരിച്ചുകൊണ്ടുപോവുകയാണെന്നും ബി.ജെ.പി തിരുവനന്തപുരം ജില്ലാസെക്രട്ടറി വി.വി രാജേഷ് അറിയിച്ചു.

ജോലിയില്ലാത്തതില്‍ ദുഃഖമുണ്ടെന്ന് ആത്മഹത്യ കുറിപ്പ് എഴുതി വെച്ചിട്ടുണ്ട്. റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ അനു ഏറെ മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിരുവനന്തപുരത്തെ സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ 75ാം സ്ഥാനത്തുണ്ടായിരുന്നു അനു. ജൂണ്‍ 19ാം തിയ്യതിയാണ് സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക്ലിസ്റ്റിന്റെ കാലാവധി അവസാനിച്ചത്.

‘കുറച്ചു ദിവസമായി ആഹാരം വേണ്ട, ശരീരമൊക്കെ വേദന പോലെ, എന്തു ചെയ്യണമെന്നറിയില്ല, കുറച്ചു ദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ചഭിനയിക്കാന്‍ വയ്യ, എല്ലാത്തിനും കാരണം ജോലിയില്ലായ്മ, സോറി, അനുവിന്റെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

നേരത്തെ കൊവിഡ് പ്രതിസന്ധി കണക്കിലെടുത്ത് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് സര്‍ക്കാരിനോടും പി.എസ്.സി വകുപ്പിനോടും വിവിധ തലങ്ങളില്‍ നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here