gnn24x7

കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മരണം

0
392
gnn24x7

ഇസ്‌ലാമാബാദ്: കനത്ത മഴയിലും മഞ്ഞുവീഴ്ചയിലും പാകിസ്താനിലും അഫ്ഗാനിസ്ഥാനിലും മരണം.

43 പേരെങ്കിലും മരണപ്പെട്ടതായി അധികൃതര്‍ പറഞ്ഞു.

ഗതാഗതം പുന:സ്ഥാപിക്കാനും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനുമുള്ള ശ്രമം തുടരുകയാണ്.പാകിസ്താനില്‍ 25 പേര്‍കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

തെക്ക്-പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായിരിക്കുന്നത്.

11 പേര്‍ കിഴക്കന്‍ പഞ്ചാബ് പ്രവിശ്യയില്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളും കുട്ടികളുമടക്കം 18 പേരെങ്കിലും മരണപ്പെട്ടതായാണ് സൂചന.

മഞ്ഞുവീഴ്ചമൂലം അഫ്ഗാനിസ്ഥാനിലെ ഹൈവേകള്‍ അടച്ചിരിക്കുകയാണ്.

തെക്കന്‍ കാണ്ഡഹാറില്‍ എട്ടുപേരും പശ്ചിമ ഹെറാത്ത് പ്രവിശ്യയില്‍ ഒരുകുടുംബത്തിലെ അഞ്ചുപേരുള്‍പ്പെടെ ഏഴുപേരും കൊല്ലപ്പെട്ടു.

gnn24x7