ടെഹ്‌റാന്‍: അമേരിക്ക ആക്രമണം നടത്തിയാല്‍ യുഎഇയിലെ ദുബായിയെയും ഇസ്രയേലിലെ ഹൈഫയെയും ആക്രമിക്കുമെന്ന് ഇറാന്റെ ഭീഷണി. ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് ആണ് ഭീഷണി മുഴക്കിയത്.
ഐആര്‍ജിസിയാണ് ഇക്കാര്യം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്. അമേരിക്കന്‍ സൈന്യത്തിന് താവളമൊരുക്കാന്‍ തങ്ങളുടെ മണ്ണ് വിട്ടു കൊടുക്കുന്ന അമേരിക്കന്‍ സഖ്യരാജ്യങ്ങള്‍ സൂക്ഷിക്കുക. ഇറാനെതിരെ എന്തെങ്കിലും നീക്കം നിങ്ങളുടെ മണ്ണില്‍ നിന്നുമുണ്ടായാല്‍ അവിടം ഞങ്ങളുടെ ലക്ഷ്യമായിരിക്കും. ആവശ്യമെങ്കില്‍ ദുബായിലും ഹൈഫയിലും ആക്രമണം നടത്തുമെന്നും ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി.
ഇറാക്കിലെ സൈനികതാവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയതിനു പിന്നാലെയാണ് റവല്യൂഷണറി ഗാര്‍ഡിന്റെങ ഭീഷണി.