തിരുവനന്തപുരം: ടിപി സെന്‍കുമാറിനെ ഡിജിപിയാക്കിയതില്‍ പാശ്ചാത്തപിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണ് അതെന്നും അതില്‍ താനിപ്പോള്‍ പാശ്ചാത്തപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മറ്റൊരു ഉദ്യോഗസ്ഥനെ മറികടന്നാണ് സെന്‍കുമാറിനെ ഡിജിപിയാക്കിയതെന്നും ആ തീരുമാനം വലിയ അബദ്ധമായിപ്പോയിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ആ തീരുമാനത്തിന്‍റെ ദുരന്തമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. മഹേഷ് കുമാര്‍ സിംഗ്ല എന്ന ഐപിഎസ് ഓഫീസറായിരുന്നു സെന്‍കുമാറിന്‍റെ സ്ഥാനത്ത് ഡിജിപിയാകേണ്ടിയിരുന്നത്. എന്നാല്‍ ഒരു മലയാളിയാകട്ടെ ഡിജിപി എന്ന് വിചാരിച്ചാണ് സെന്‍കുമാറിനെ നിയമിച്ചത് എന്നാല്‍ അതൊരു വലിയ അപരാധമായിയെന്നാണ് അദ്ദേഹം പറഞ്ഞത്.
മാത്രമല്ല ചക്കയല്ലല്ലോ തുരന്നുനോക്കാന്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമീപകാലത്തെ സെന്‍കുമാറിന്‍റെ പ്രസ്താവനകളും നിലപാടുകളും വന്‍ വിവാദമായതിന് പിന്നാലെയാണ് ചെന്നിത്തല ഇങ്ങനൊരു തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്.എന്നാല്‍ നേരത്തെ സെന്‍കുമാര്‍ മികച്ച ഉദ്യോഗസ്ഥനാണെന്ന് ചെന്നിത്തല നിയമസഭയിലടക്കം പറഞ്ഞിരുന്നു.
ഡിജിപിയായിരുന്ന സെന്‍കുമാര്‍ വളരെ സമര്‍ത്ഥനായ ഉദ്യോഗസ്ഥനായിരുന്നുവെന്നും മുഖം നോക്കാതെ നീതി ചെയ്തിരുന്ന ആളായിരുന്നുവെന്നും തനിക്കത് അറിയാമെന്നുമൊക്കെയാണ് അന്ന് പറഞ്ഞത്.ഡിജിപി സ്ഥാനത്തുനിന്നും സെന്‍കുമാറിനെ മാറ്റിയ ഇടത് സര്‍ക്കാര്‍ നടപടിയെ തുടര്‍ന്നായിരുന്നു ഇങ്ങനെ പറഞ്ഞത്.