gnn24x7

കാനഡയിലെ കേരളം തണുത്തുവിറയ്ക്കുന്നു

0
365
gnn24x7

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വാൻകൂവറും വിറ്റോറിയ ഐലൻഡ് യും വർഷങ്ങൾക്കുശേഷം മഞ്ഞിൽ മുങ്ങിപ്പോയി കാനഡയിലെ ഏറ്റവും നല്ല സ്ഥലം ആണ് വിറ്റോറിയും വാൻകൂവറും. മൂന്നാലു മാസങ്ങൾക്ക് മുമ്പ് ഇവിടെ വലിയ ചൂടായിരുന്നു ഇപ്പോൾ ഇവിടെ വലിയ മഞ്ഞും കാലാവസ്ഥകൾ മാറിമറിയുന്നു കേരളം എങ്ങനെ കിടക്കുന്നു അങ്ങനെതന്നെ കിടക്കുന്നു ഒരു ഭൂപ്രകൃതിയാണ് വിറ്റോറിയ ഐലൻഡ്ൻറെ പ്രത്യേകത ബ്രിട്ടീഷ് കൊളംബിയയുടെ തലസ്ഥാനം കൂടിയായ വിറ്റോറിയ കാനഡയിലെ ഏറ്റവും വിലയേറിയ സ്ഥലങ്ങളിലൊന്നാണ്. നാലു സൈഡും വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തേക്ക് വരണമെങ്കിൽ വിമാനത്തിലോ അല്ലെങ്കിൽ ബോട്ടിൽ കൂടിയേ വരാൻ പറ്റുകയുള്ളൂ. റിട്ടയർമെൻറ് ലൈഫിന് വേണ്ടിയാണ് ഒത്തിരി ആളുകൾ ഈ പ്രദേശത്തേക്ക് കുടിയേറിപാർക്കുന്നത്.

ഈയടുത്ത കാലങ്ങളിലായി എല്ലാ സ്ഥലങ്ങളിൽ നിന്നും കുട്ടികൾ ഇവിടെ പഠിക്കാൻ ആയിട്ട് വരുന്നുണ്ട്  ഒപ്പം കേരളത്തിൽ നിന്നും വിക്ടോറിയയിൽ നിന്ന് അല്പം മാറി താമസിച്ചാൽ വിലയും കുറവുണ്ട് വീടുകൾക്ക് അതുകൊണ്ട് മലയാളികൾ ഐലൻഡിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു.കാനഡയിൽ വന്നാൽ ഒന്ന് കാണേണ്ടതു തന്നെയാണ് വിറ്റോറിയ ലോകത്തിലെ ഏറ്റവും വിലയേറിയ യാത്രാ കപ്പലുകൾ അടുക്കുന്ന സ്ഥലം കൂടിയാണ് . ഇന്നിവിടെ കൊറോണ മൂലം  കപ്പലുകൾ അടുക്കുന്നില്ല ടൂറിസ്റ്റുകളെ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന സ്ഥലം കൂടിയാണ് .കാനഡയിൽ വന്നാൽ ഈ സ്ഥലങ്ങൾ ഒന്നും കാണാതെ പോകുന്നത് വളരെ നഷ്ടമായി പോകും ഓരോ യാത്രക്കാരനും

ഷിബു കിഴക്കേകുറ്റ്

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here