gnn24x7

റൊമാനിയയും ബൾഗേറിയയും യൂറോപ്യൻ യൂണിയൻ്റെ വീസ ഫ്രീ Schengen സോണിൽ ഉൾപ്പെടും

0
167
gnn24x7

റൊമാനിയയേയും ബൾഗേറിയയേയും നാളെ യൂറോപ്യൻ യൂണിയൻ്റെ (EU) വിസ രഹിത ‘Schengen’ സോണിൽ ഉൾപ്പെടുത്തും. ഇരു രാജ്യങ്ങളിലെയും അതിർത്തി നിയന്ത്രണങ്ങളിൽ ചിലത് ഇതോടെ കാലഹരണപ്പെടും. ഷെഞ്ചനിൽ ചേരാൻ രണ്ട് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളെ അനുവദിക്കാനുള്ള തീരുമാനം കഴിഞ്ഞ വർഷം അവസാനത്തോടെ യൂറോപ്യൻ കമ്മീഷൻ അംഗീകരിച്ചു. ബ്ലോക്കിൻ്റെ സ്വതന്ത്ര സഞ്ചാര മേഖലയിലേക്ക് പ്രവേശിക്കുന്നതിനുള്ള രണ്ട് രാജ്യങ്ങളുടെ ആദ്യ ചുവടുകളുടെ ഭാഗമായി നാളെ വ്യോമ, കടൽ നിയന്ത്രണങ്ങൾ നീക്കും. രാജ്യങ്ങളുടെ കര അതിർത്തിയിലെ നിയന്ത്രണങ്ങൾ നീക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഈ വർഷം മുഴുവൻ തുടരും.

റൊമാനിയയുടെയും ബൾഗേറിയയുടെയും ഷെഞ്ചനിലേക്കുള്ള പ്രവേശനം ഇരു രാജ്യങ്ങളിലെയും യാത്ര, വ്യാപാരം, ടൂറിസം എന്നിവയ്ക്ക് ഗുണകരമാകുമെന്ന് പറയപ്പെടുന്നു. ഇത് ആഭ്യന്തര വിപണിയെ ശക്തിപ്പെടുത്തുകയും ഏകീകരിക്കുകയും ചെയ്യുമെന്ന് EU പ്രതീക്ഷിക്കുന്നു. റൊമാനിയൻ ഗവൺമെൻ്റിൻ്റെ അഭിപ്രായത്തിൽ, നാല് തുറമുഖങ്ങൾക്കും 17 വിമാനത്താവളങ്ങൾക്കും Schengen നിയമങ്ങൾ ബാധകമാകും. തലസ്ഥാനമായ ബുക്കാറെസ്റ്റിന് സമീപമുള്ള ഒട്ടോപെനി വിമാനത്താവളം വിമാനങ്ങളുടെ ഏറ്റവും വലിയ കേന്ദ്രമായി പ്രവർത്തിക്കും.

വ്യാജ യാത്രാ രേഖകളുള്ള ആളുകളെ കണ്ടെത്തുന്നതിനും പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള മനുഷ്യക്കടത്ത് തടയുന്നതിനും റാൻഡം പരിശോധനയും നടത്തും.യൂറോപ്യൻ കമ്മീഷൻ മുമ്പ് 2023 മാർച്ചിൽ റൊമാനിയ, ബൾഗേറിയ എന്നിവയുമായി പൈലറ്റ് പ്രോജക്ടുകൾ ആരംഭിച്ചിരുന്നു. എക്സ്റ്റേർണൽ ബോർഡർ മാനേജ്മെൻ്റ് വർദ്ധിപ്പിക്കാനും അയൽരാജ്യങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താനും പുതിയ നടപടി സഹായകമാകും..

gnn24x7