gnn24x7

സാംസങ് ചെയർമാൻ ലീ കുൻ-ഹീ അന്തരിച്ചു

0
692
gnn24x7

സിയോൾ: ദക്ഷിണ കൊറിയയുടെ ടെക് ഭീമൻ സാംസങ് ഇലക്ട്രോണിക്സ് ചെയർമാൻ ലീ കുൻ-ഹീ ഞായറാഴ്ച അന്തരിച്ചു. ഹൃദയാഘാതത്തിനെ തുടർന്ന് വര്‍ഷങ്ങളായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. ഒരു പ്രാദേശിക ബിസിനസിൽ നിന്ന് സാംസങിനെ ലോകത്തെ ഏറ്റവം വലിയ സ്മാര്‍ട്ഫോൺ, മെമ്മറി കാര്‍ഡ് നിര്‍മാതാക്കളാക്കി ലീ കുൻ ഹീ മാറ്റി.

2014ൽ ലീ കുൻ ഹീ ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിൽ പ്രവേശിച്ചതോടെ മകൻ കമ്പനിയുടെ ലീ ജേ യോങ് ഔദ്യോഗിക ചുമതലകൾ ഏറ്റെടുക്കുകയായിരുന്നു. 1993 ഫെബ്രുവരിയിൽ, ദക്ഷിണ കൊറിയയിൽ പിതാവിൽ നിന്ന് സാംസങ് ഗ്രൂപ്പിൽ ചുമതലയേറ്റതാണ് അദ്ദേഹം.

2017ൽ ഒരു കൈക്കൂലിക്കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ലീ കുൻ ഹീയെ അഞ്ച് വര്‍ഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. എന്നാൽ കേസ് കോടതിയിൽ ജയിച്ചതോടെ ഒരു വര്‍ഷത്തിനു ശേഷം ഇദ്ദേഹം പുറത്തിറങ്ങുകയായിരുന്നു.

gnn24x7