അങ്കാറ: ഗ്രീസിലും തുർക്കിയിലും ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുകയും തുർക്കി റിസോർട്ട് നഗരമായ ഇസ്മിറിൽ തെരുവുകളിൽ വെള്ളപ്പൊക്കം ഉണ്ടാവുകയും ചെയ്തു. തുർക്കിയിൽ നാല് പേർ മരിക്കുകയും 120 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് പ്രാഥമിക വിവരം. 16.5 കിലോമീറ്റർ (10.3 മൈൽ) ആഴത്തിലാണ് ഭൂചലനം ഉണ്ടായത്. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററിന്റെ കണക്കനുസരിച്ച് ഭൂകമ്പത്തിൽ 6.9 തീവ്രത രേഖപ്പെടുത്തി.
ഗ്രീക്ക് ദ്വീപായ സമോസിൽ നിന്ന് 13 കിലോമീറ്റർ വടക്കുകിഴക്കായിട്ടാണ് ഭൂചലനമുണ്ടായതെന്നും യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ അറിയിച്ചു. ഇസ്മിറിലെ രണ്ട് ജില്ലകളിൽ ആറ് കെട്ടിടങ്ങൾ തകർന്നതായി തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു പറഞ്ഞു.




































