gnn24x7

2019-ലെ പുല്‍വാമ അക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് പാകിസ്ഥാന്‍ മന്ത്രി വെളിപ്പെടുത്തി

0
185
gnn24x7

ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ 2019 ലെ പുല്‍വാമ ആക്രമണത്തിന് പിന്നില്‍ തങ്ങളുടെ രാജ്യമാണെന്ന് പാകിസ്ഥാന്‍ മന്ത്രി വെളിപ്പെടുത്തി. ഇതോടെ സര്‍ക്കാരിനെ ചോദ്യം ചെയ്യുകയും ഇക്കാര്യത്തില്‍ സത്യം വെളിപ്പെടുത്തണമെന്ന് പറഞ്ഞവരെ ഇത് നിശബ്ദരാക്കിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വെള്ളിയാഴ്ച പറഞ്ഞു.

ഒരു പാകിസ്ഥാന്‍ മന്ത്രി ദേശീയ അസംബ്ലിയില്‍ പുല്‍വാമ ആക്രമണത്തിനെപ്പറ്റി പ്രസ്താവന നടത്തി സത്യം വെളിപ്പെടുത്തി. പുല്‍വാമ ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് പാകിസ്ഥാന്‍ തുറന്ന് പബ്ലിക്കായി പറഞ്ഞു. ഇതുവരെ തങ്ങള്‍ അതില്‍ പങ്കാളികളല്ലെന്ന് പാകിസ്താന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞിരുന്നു. രാജ് നാഥ് സിംഗ് വാര്‍ത്താ ഏജന്‍സികളോട് വെളിപ്പെടുത്തി.

പാക്കിസ്ഥാന്‍ മുതിര്‍ന്ന മന്ത്രി ഫവാദ് ചൗധരി ദേശീയ അസംബ്ലിയില്‍ ”പുല്‍വാമയിലെ വിജയം” എന്നത് എടുത്തു പറഞ്ഞ് പാകിസ്താനെ പുല്‍വാമയിലെ വിജയത്തിന് പിന്നിലുള്ളവരെ പ്രശംശസിച്ചതിന് തൊട്ടുപിന്നാലെയാണ് സിങ്ങിന്റെ പ്രസ്താവന. ‘ഹുംനെ ഹിന്ദുസ്ഥാന്‍ കോ ഗുസ് കെ മാര (ഞങ്ങള്‍ ഇന്ത്യക്കാരെ അവരുടെ വീട്ടില്‍ നുഴഞ്ഞു കയറി ഇന്ത്യയെ അടിച്ചു). പുല്‍വാമയിലെ ഞങ്ങളുടെ വിജയം, ഇമ്രാന്‍ ഖാന്റെ നേതൃത്വത്തില്‍ ഈ രാജ്യത്തിന്റെ വിജയമാണ്. നിങ്ങളും ഞങ്ങളും ആ വിജയത്തിന്റെ ഭാഗമാണ്, ” ഇതായിരുന്നു ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ചൗധരി ദേശീയ അസംബ്ലിയില്‍ വിളിച്ചു പറഞ്ഞത്. അതോടെ ലോകം ഞെട്ടിച്ചുകൊണ്ട് ആ സത്യം പുറത്തു വന്നു.

”പുല്‍വാമാ അക്രമണത്തിന് ശേഷം കോണ്‍ഗ്രസ് നേതാക്കള്‍ അന്ന് ഞങ്ങളുടെ ഉദ്ദേശ്യത്തെ ചോദ്യം ചെയ്തിരുന്നു. പുല്‍വാമ ആക്രമണത്തില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് ഇപ്പോള്‍ ഒരു പാകിസ്ഥാന്‍ മന്ത്രി ദേശീയ അസംബ്ലിയില്‍ പ്രസ്താവന നടത്തിയതിനാല്‍ അവര്‍ നിശബ്ദരാണ്, ” രാജ്‌നാഥ് സിംഗ് പറഞ്ഞു. അതേസമയം പ്രതിപക്ഷ നേതാക്കള്‍ പരോക്ഷമായി പാകിസ്ഥാനെ ശാക്തീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ”ഞങ്ങള്‍ രാജ്യത്തിന്റെ സുരക്ഷയ്ക്കായി ഞങ്ങളുടെ മുഴുവന്‍ ശക്തിയോടെ പ്രവര്‍ത്തിക്കുമ്പോഴെല്ലാം കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ നേതാക്കളും സംശയത്തിന്റെ ചോദ്യങ്ങള്‍ ഉന്നയിക്കുന്നു,”രാജ്‌നാഥ് സിങ് വ്യക്തമാക്കി.

1971 ലെ യുദ്ധത്തില്‍ ഇന്ദിരാഗാന്ധി സര്‍ക്കാരുമായുള്ള ബിജെപി സര്‍ക്കാറിന്റെ സഹകരണം ഈ അവസരത്തില്‍ ഉദ്ധരിച്ച് പ്രതിരോധ മന്ത്രി പറഞ്ഞു. ബിജെപി നേതാവ് അന്തരിച്ച അടല്‍ ബിഹാരി വാജ്പേയി പാര്‍ലമെന്റില്‍ ഗാന്ധിയെ പ്രശംസിച്ചുവെങ്കിലും കോണ്‍ഗ്രസ് ഇന്ന് സര്‍ക്കാരിനെ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ”കോണ്‍ഗ്രസിന് ഇന്ന് ഒരു ജോലി മാത്രമേ ശേഷിക്കുന്നുള്ളൂ: സര്‍ക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് സംശയിക്കുകയും ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്യുക എന്നത് മാത്രം. രാജ്യത്തിന്റെ പ്രാദേശിക സമഗ്രതയുടെ വിഷയത്തില്‍, ഞങ്ങള്‍ രാഷ്ട്രീയ പരിധിക്ക് മുകളില്‍ ഉയര്‍ന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കണം, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുല്‍വാമയിലെ ലെത്പോറയിലെ ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനങ്ങളുടെ സ്ഫോടകവസ്തുക്കള്‍ പതിച്ച 2019 ഫെബ്രുവരി 14 നാണ് നാല്‍പത് സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനാംഗങ്ങള്‍ കൊല്ലപ്പെട്ടത്. ചൈന 1200 കിലോമീറ്റര്‍ ഇന്ത്യന്‍ ഭൂമി പിടിച്ചെടുത്തുവെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തെ പരാമര്‍ശിച്ച് സിംഗ് പറഞ്ഞു. ” ചൈന ഇന്ത്യയുടെ ഭൂമി പിടിച്ചെടുത്തുവെന്ന് പ്രതിപക്ഷം പറയുന്നുണ്ടെങ്കിലും നമ്മുടെ സൈന്യത്തിന്റെ നേട്ടങ്ങള്‍ ഞങ്ങള്‍ വെളിപ്പെടുത്തിയാല്‍ അവര്‍ സന്തോഷത്തില്‍ തുള്ളിച്ചാടും” രാജ്‌നാഥ് സിംഗ് ശക്തമായി പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here