gnn24x7

ഭാഗ്യലക്ഷ്മിക്കും കൂട്ടുകാര്‍രോടും’എന്ത് സന്ദേശമാണ് നിങ്ങളുടെ പ്രവര്‍ത്തി നല്‍കുക?’എന്ന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം

0
203
gnn24x7

കൊച്ചി: ഭാഗ്യലക്ഷ്മി, ദിയ സന, ലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വാദം കേട്ടതിന്റെ അടിസ്ഥാനത്തില്‍ മൂന്നു സ്ത്രീകളുടെയും പ്രവര്‍ത്തിയെ വളരെ രൂക്ഷമായി വിമര്‍ശിച്ചു. സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ യൂട്യൂബറെ കൈകാര്യം ചെയ്ത സംഭവത്തില്‍ ഇപ്പോള്‍ ഭാഗ്യലക്ഷ്മിയും കൂട്ടുകാരും കടുത്ത ശിക്ഷ അനുഭവിച്ചേക്കാം എന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്.

നിങ്ങളുടെ പ്രവര്‍ത്തി സമൂഹത്തിന് എന്തു സന്ദേശമാണ് നല്‍കുക എന്നാണ് വളരെ രൂക്ഷമായും പരോക്ഷമായും ഹൈക്കോടതി ചോദിച്ചത്. നിയമവ്യവസ്ഥയില്‍ വിശ്വാസമില്ലെങ്കില്‍ നിയമം കയ്യിടെുക്കാന്‍ പാടുണ്ടോ എന്നും കോടതി അവരോട് ആരാഞ്ഞു. എന്നാല്‍ തന്റെ പ്രവര്‍ത്തി സമൂഹത്തിന് തെറ്റായ സന്ദേശമൊന്നും നല്‍കില്ലെന്നാണ് ഭാഗ്യലക്ഷ്മി മറുപടി പറഞ്ഞത്. അപ്പോള്‍ ഒരാളുടെ വീട്ടില്‍ കയറി തല്ലുകയും ദേഹോപദ്രവം ചെയ്യുകയും ചെയ്ത് അയാളുടെ സാധനങ്ങള്‍ അനുമതിയില്ലാതെ എടുത്തുകൊണ്ടുപോവുകയും ചെയ്യുന്നത് മോഷണവും നിയമവിരുദ്ധവുമല്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. അതുകൊണ്ട് മാറ്റത്തിന് ഇറങ്ങിത്തിരിക്കുന്നവര്‍ അതിന്റെ പ്രത്യാഘാതങ്ങളും അനുഭവിക്കാന്‍ തയ്യാറാവണം എന്ന് കോടതി രൂക്ഷമായി തന്നെ പറഞ്ഞു.

എന്നാല്‍ ഭാഗ്യലക്ഷ്മിയും കൂട്ടരും ജാമ്യം ലഭിക്കുന്നതിനായി നടന്ന സംഭവത്തെ വളച്ചൊടിച്ചാണ് കോടതിയില്‍ നല്‍കിയിരുന്നത്. വിജയ്.പി.നായര്‍ തങ്ങളെ മുറിയിലേക്ക് ക്ഷണിച്ചുവെന്നും അവിടെ വച്ച് മോശമായി പെരുമാറിയപ്പോഴാണ് ഇത്തരത്തില്‍ ചെയ്തത് എന്നുമായിരുന്നു കാണിച്ചിരുന്നത്. എന്നാല്‍ ഇതെല്ലാം വെറും പൊള്ളയായ വാദഗതിയാണെന്ന് അവര്‍ തന്നെ പുറത്തു വിട്ട വീഡിയോയില്‍ വ്യക്തമായി കണാവുന്നതാണ്. അതുകൊണ്ട് തന്നെ വിജയ്.പി.നായര്‍ തന്റെ ഭാഗം കൂടി കോടതി കേട്ടതിന് ശേഷമേ വിധി പറയാവൂ എന്ന് ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

കോടതിയില്‍ തന്റെ അനുമതിയോ അറിവോ ഇല്ലാതെ തന്റെ മുറിയില്‍ അതിക്രമിച്ചു കടക്കുകയും ശരീരത്ത് അടിക്കുകയും ദേഹോപദ്രവം ചെയ്യുകയും ചെറിയണം ഇടുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തതിന് ശേഷം തന്റെ ലാപ്‌ടോപ്പും ഫോണും മറ്റും അനുമതിയില്ലാതെ എടുത്തുകൊണ്ടുപോവുകയുമാണ് ഉണ്ടായത് എന്ന് ബോധിപ്പിച്ചു. അതുകൊണ്ടു തന്നെ ഇതെല്ലാം മുന്‍കൂട്ടി ക്രിമിനല്‍ സ്വഭാവത്തോടുകൂടി ആസൂത്രണം ചെയ്ത് വന്നതാണെന്നും വിജയ്.പി.നായര്‍ കോടതിയില്‍ ബോധ്യപ്പെടുത്തി. എന്നാല്‍ അക്രമണത്തെ ഭാഗ്യലക്ഷ്മിയുടെ വക്കില്‍ എതിര്‍ത്തു. തെളിവ് നശിക്കാതിരിക്കാനാണ് അവയെ കരസ്ഥമാക്കി പോലീസിന് കൈമാറിയത് എന്നാണ് അവരുടെ വാദം. എന്നാല്‍ അതേ സമയം തെളിവ് നശിപ്പിക്കാതിരിക്കാനായിരുന്നുവെങ്കില്‍ എന്തിനാണ് തന്നെക്കൊണ്ട് വീഡിയോ ഡിലീറ്റ് ചെയ്യിപ്പിച്ചത് എന്ന് വിജയ്.പി.നായര്‍ കോടതിയില്‍ ചോദിച്ചു.

കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇതില്‍ പുറത്തു വിടപ്പെട്ട വീഡിയോ വളരെ നിര്‍ണ്ണായകമായ തെളിവാണ്. ഇന്ന് കോടതിയില്‍ വിജയ്.പി.നായരുടെ വാദമാണ് കൂടുതലും നടന്നത്. വിധി മറ്റൊരു ദിവസം പറയുന്നതിനായി മാറ്റിവച്ചു. വക്കീല്‍ ഭാഷ്യത്തില്‍ ഭാഗ്യലക്ഷ്മിക്കും കൂട്ടുകാര്‍ക്കും ജാമ്യം ലഭിക്കാന്‍ സാധ്യത വളരെ കുറവാണെന്നും, പകരം അതി കഠിനമായ ശിക്ഷ ലഭിക്കാനുമുള്ള സാധ്യത ഉണ്ടെന്ന് അഭിപ്രായപ്പെട്ടു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here