gnn24x7

90 ദിവസത്തിനുള്ളിൽ താലിബാൻ കാബൂൾ പിടിച്ചെടുക്കും: യുഎസ് രഹസ്യാന്വേഷണ വിഭാഗം

0
455
gnn24x7

താലിബാൻ അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിനെ 30 ദിവസത്തിനുള്ളിൽ ഒറ്റപ്പെടുത്താനും 90 ദിവസത്തിനുള്ളിൽ അത് പിടിച്ചെടുക്കാനും കഴിയുമെന്ന് യുഎസ് രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ അറിയിച്ചു.

താലിബാൻ തീവ്രവാദികൾ ആറ് ദിവസത്തിനുള്ളിൽ എട്ട് പ്രവിശ്യാ തലസ്ഥാനങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു. അമേരിക്ക സൈന്യത്തെ പിൻവലിച്ചതോടെ രാജ്യത്തുടനീളം കൂടുതൽ മുന്നേറ്റം നടത്തി വരികയാണ് താലീബാൻ.

താലിബാൻ ഇപ്പോൾ അഫ്ഗാനിസ്ഥാന്റെ 65% നിയന്ത്രണത്തിലാക്കിയെന്നും 11 പ്രവിശ്യാ തലസ്ഥാനങ്ങൾ പിടിച്ചെടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യൂറോപ്യൻ യൂണിയനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

gnn24x7