തുര്‍ക്കിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു. 24 മണിക്കൂറിനുള്ളില്‍ 3783 പുതിയ കൊവിഡ് കേസുകളാണ് ഇറാനില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടു കൂടി തുര്‍ക്കിയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 82329 ആയി ഉയര്‍ന്നു.
പശ്ചിമേഷ്യയില്‍ നിലവില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് തുര്‍ക്കിയിലാണ്. 80868 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇറാനായിരുന്നു നേരത്തെ പശ്ചിമേഷ്യയിലെ കൊവിഡ് വ്യാപനത്തില്‍ മുന്നില്‍.
82719 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചൈനയ്ക്ക് പിന്നിലാണ് നിലവില്‍ തുര്‍ക്കി.1890 പേരാണ് തുര്‍ക്കിയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 10453 പേര്‍ രാജ്യത്ത് കൊവിഡ് രോഗവിമുക്തി നേടയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുര്‍ക്കിയിലെ 31 നഗരങ്ങളില്‍ 15 ദിവസത്തേക്കു കൂടി യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. നേരത്തെ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുമെന്ന് തുര്‍ക്കി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.